Monday, 19 May 2014

സത്താര്‍ക്കക്ക് പറ്റിയ പറ്റ്


സുഹാസിനെ കാണണം എന്ന അതിയായ മോഹമായിരുന്നു ആലപ്പുഴയില്‍ ഉള്ള സത്താര്‍ക്കയെ പാലക്കാടുള്ള സുഹാസിന്‍റെ വീട്ടില്‍ എത്തിച്ചത് ,കഠിനമായ യാത്രയുടെ അവസ്സാനം അയാള്‍ ലക്ഷ്യം കണ്ടു ,അപ്പോള്‍ എങ്ങോട്ടോ പോവാനായിട്ട് ഒരുങ്ങി ഇറങ്ങുകയായിരുന്നു സുഹാസ് ,
"ആ ...... സത്താര്‍ക്കയോ ? ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ,ഞാനിപ്പോ ഒരു കല്യാണത്തിന് പോവാന്‍ ഇറങ്ങുകയായിരുന്നു "
"എടാ കല്യാണമൊക്കെ പിന്നേം കൂടാലോ,നിനക്കറിയോ എത്ര നാളത്തെ ആഗ്രഹമാണന്നോ ഇന്ന്‍ സഫലമായത് "
സുഹാസിനു അപകടം മണത്തു.......
"ഹെന്ത് കല്യാണം മാറ്റിവെക്കാനോ ,നോ ചാന്‍സ് ,ഒരു കാര്യം ചെയ്യാം ,കല്യാണത്തിന് നിങ്ങളും പൊന്നോളൂ "
"എടാ എന്നേ കല്യാണം വിളിച്ചില്ലല്ലോ ,വിളിക്കാത്ത കല്യാണത്തിന് പോയാല്‍ നാണക്കേടാ "
"എടോ തന്തേ ഇത് എന്‍റെ സുഹൃത്തിന്‍റെ മകളുടെ കല്യാണമാ,ഞാന്‍ വിളിച്ചാലും മതി ,വേണങ്കീ വാ,എല്ലേല്‍ ഞാന്‍ പോവ്വാ "
മനസ്സില്ലാ മനസ്സോടെ സത്താര്‍ക്ക സുഹാസിന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി ,ബൈക്ക് ചീറി പാഞ്ഞ് ഒരു വലിയ വീടിന്നു മുന്നില്‍ ചെന്നു നിന്നു ,ബൈക്കില്‍ നിന്നും ഇറങ്ങി രണ്ടു പേരും പന്തല്‍ ലക്ഷ്യമാക്കി നടന്നു ,
പന്തലില്‍ നിന്നും കോഴിബിരിയാണിയുടെ മണം , ധാരാളം വാഹനങ്ങള്‍ "ഏതോ പണച്ചാക്കിന്റെ വീട് തന്നെ ,ഈ സുഹാസ് ആള് പുലി തന്നെ ഇത്രേം വല്ല്യ ആളുകളൊക്കെ ഇവന്‍റെ സുഹൃത്തുക്കളാണല്ലോ " സത്താര്‍ക്കയുടെ മനസ്സില്‍ സുഹാസിനോടുള്ള ബഹുമാനം കുമിഞ്ഞു കൂടി ,
പന്തലില്‍ എത്തിയതും സുഹാസ് "കല്യാണ രാമനായി" ,പിന്നെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സുഹാസായി ,വരുന്നവര്‍ക്ക് വെള്ളം കൊടുക്കുന്ന കാറ്ററിങ് ജോലിക്കാരെ അനാവശ്യമായി നിയന്ത്രിക്കുന്നു ,വരുന്നവരെ കൈപിടിച്ച് സീറ്റില്‍ ഇരുത്തുന്നു ,ബുഫേ വിളംബുന്ന ജീവനക്കാരോട് "സാധനം തികയില്ലേ "എന്നൊക്കെ തിരക്കുന്നു ,ആരുടേയോ പ്ലൈറ്റില്‍ ചിക്കന്‍ കുറച്ചു വിളമ്പിയ കാറ്ററിങ് തൊഴിലാളിയെ മുതലാളി അറിയാതെ പിരിച്ചു വിടുന്നു ,
എല്ലാം കണ്ണ്‍ നിറഞ്ഞു നോക്കി കാണുകയാണ് സത്താര്‍ക്ക ...."ഇന്‍റേ സുഹാസ് ആള് മിടുക്കന്‍ തന്നേ "
അപ്പോഴാണ് വീട്ടുടമ രംഗപ്രവേശനം ചൈതത്,തടിച്ചു ചുവന്ന്‍ തുടുത്ത് കദരിട്ട ഒരു സുന്ദരന്‍ ,സുഹാസിന്‍റെ അമിത ആവേശം കണ്ടിട്ടെന്നോണം അയാള്‍ സുഹാസിന്‍റെ അടുത്ത് വന്ന്‍ ചോദിച്ചു
"ഹെല്ലാ ഭക്ഷണം കഴിച്ചോ ?"
"ഇങ്ങള് ഇത്രേം നേരം ഇതെവിടെയായിരുന്നു ,ഞാന്‍ കഴിച്ചോളാം ,ഇങ്ങള് ആ പുയാപ്ല വരുംബോഴെക്കിന് കുട്ടീനെ ഒരുക്കാനുള്ള കാര്യങ്ങള്‍ നോക്കിക്കൊളീം "
സത്താര്‍ക്കാക്ക് വീണ്ടും സന്തോഷം കൊണ്ട് കണ്ണ്‍ നിറഞ്ഞു ,
"എടോ ഇവിടെ പെണ്ണും ചെറുക്കനും ഒന്നും വരാനില്ല ,ഇന്നിവിടെ എന്‍റെ ഈ വീടിന്‍റെ കുടിയിരിക്കല്‍ ചടങ്ങാ നടക്കുന്നത് ,വന്നത് വന്ന്‍ ,ചെലക്കാതെ നക്കീട്ട് പോവാന്‍ നോക്ക് ,അല്ലെങ്കീ ഞാന്‍ ഇന്‍റേ ചെര്‍ക്കന്‍മാരേ വിളിക്കും........!@#$%^&*%#@!@ "
അത് കേട്ട സത്താര്‍ക്കയുടെ ഉള്ളില്‍ ഒരു ഇടി വെട്ടി , സുഹാസിന്‍റെ കൂടെ വിളിക്കാത്ത ആ കൂടിയിരിക്കലിന്റെ ബിരിയാണി തിന്നുബോ സത്താര്‍ക്കയുടെ കണ്ണ്‍ വീണ്ടും നിറഞ്ഞു ,അപ്പോള്‍ നേരത്തേതിന്നു വിപരീതമായി സുഹാസിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അയാളുടെ മനസ്സില്‍