Monday, 12 November 2012

കോഴിയുടെ ഭാഗ്യം മുരിങ്ങയുടെ രോദനം




(ഭാര്യ വീട്ടിലേക്ക് വിരുന്നിന് പോയ സുഹാസ് വീട്ടിലേക്കുള്ള വഴി മധ്യേ കേട്ടചില ഞെട്ടിക്കുന്ന ഡയലോഗുകള്‍.


കുഞ്ഞളിയന്‍ :- ഉമ്മച്ചീ അളിയാക്ക ബരുന്നുണ്ട്

അമ്മായിമ്മ :-കുഞ്ഞോനെ ഇജ്ജ് വേഗം ആ പൂവന്‍ കൊയീനെ ഓടിച്ചിട്ട്
പിടിച്ച് മൊല്ലാക്കാനെകൊണ്ട് അറപ്പിച്ച് കൊണ്ട് ത്താ 

((പിന്നെ കോഴിയുടെ പിന്നാലേ ഓടുന്ന കുഞ്ഞളിയന്റെ പരാക്രമങ്ങള്‍ ജീവനും കൊണ്ടോടുന്ന പൂവന്‍റെ രോധനങ്ങളും ,അവസ്സാനം പൂവന്‍ അളിയന്‍റെ കയ്യില്‍ ,സുഹാസ് ഉള്ളാലെ ഒന്ന്‍ സന്തോഷിച്ചു ,,))



,***************ഡയലോഗ് തീര്‍ന്നില്ല ***********


മൂത്ത അളിയന്‍ :-ഉമ്മചീ വരുന്നത് മൂത്ത അളിയനാ,

അമ്മായിമ്മ :-കുഞ്ഞോനെ ഇജ്ജ് ആ കോയീനെ ബിട്ടിട്ട് മുരിങ്ങാ മരത്തീല്‍ കേറിക്കേ ,ഓന്ന് അതൊക്കെ മതി ,,,,,,,,,,,,,,,,,,,,,,,,,,,,,,
,,

(കോഴി സുഹാസിനെ മനസ്സാ വണങ്ങി പറന്നകന്നു .....,,സുഹാസ് മുരിങ്ങയിലയെ പ്രാകി നടത്തം തുടര്‍ന്നു )

Friday, 9 November 2012

നഗരത്തെ വിറപ്പിച്ച ഗുണ്ട (പറവൂര്‍ സാബു )





നാലു കുറ്റിപുട്ട് അകത്താക്കി പറവൂര്‍ സാബു കൊച്ചിയിലെ ശരവണ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി... ഒന്നു മൂരി നിവർന്നു ഒരു കഞ്ചാവു ബീഡിക്ക് തീകൊളുത്തു മുണ്ടോന്നു മടക്കിക്കുത്തി തിമിരം ബാധിക്കുന്നവർ വെക്കുന്ന കറുത്ത കണ്ണടയും വെച്ച് നേരെ ബസ്റ്റാന്റിലേക്ക് നടന്നു... അപ്പൊഴേക്കും ബസ്സിൽ യാത്രക്കാർ നിറഞ്ഞു തുടങ്ങിയിരുന്നു... ബസ്സിന്റ് ചുറ്റും നടന്നു ടയറിന്റെ ടമ്പർ ചെക്ക് ചെയ്തു തോളിലിട്ടിരുന്ന ചുവന്ന മുണ്ടെടുത്ത് തലയിൽ കെട്ടി ഡ്രൈവിം സീറ്റിലേക്ക് ചാടിക്കയറി....“


” പറവൂരിലേക്കുള്ള തങ്കമണി ബസ്സ് ഉടൻ തന്നെ പുറപ്പ്പെടുന്നതാണു.. ബസ്റ്റാന്റിലെ ലൌഡ് സ്പീക്കറിൽ നിന്നും ശബ്ദം ഉയർന്നു....


വണ്ടി ചെറുതായൊന്നു വിറച്ചു... എരുമ അമറുന്ന ശബ്ദത്തോടേ അതു സ്റ്റാർട്ടായി....ടിം.. ടിം... പോട്ടേ പോട്ടേ... പിറകിൽ നിന്നും കിളി വിപിൻ സിഗ്നൽ കൊടുത്തു... റിവേഴ്സി ഗീയറിൽ ആക്സിലേറ്ററിൽ കാലമർത്തി വട്ടം കറക്കി ബസ്സ് പുറകോട്ടെടുത്ത്.. തങ്കമണി സൂപ്പർഫാസ്റ്റിനു പോകാൻ മറ്റു ബസ്സുകൾ ഓച്ചാനത്തോടെ വഴിമാറിക്കൊടുത്തും..... അതെ... സാബു പറവൂരിലേക്കുള്ള ഡ്രൈവിം ആരഭിക്കുകയാണു.... ബസ്സ് നേരെ പറവൂരിലേക്ക് ...


പറവൂര്‍ സാബു .... ആ പേരു കേട്ടാൽ പറവൂരില്‍ ആരുമൊന്നു ഞെട്ടും... തന്റെ വരയൻ ബർമുട പുറത്തുകാണും വിധം മുണ്ടു മടക്കികുത്തി തലയിൽ ൽ ചുവന്നൊരു കെട്ടും കെട്ടി കഞ്ചാവു ബീഡിയും പുകച്ചു വരുന്ന സാബുവിനെ കണ്ടാൽ പറവൂര്‍ അങ്ങാടിയിൽ മേഴുന്ന അങ്ങാടിപ്പശുക്കൾ വരെ ഒന്നു വഴിമാറിക്കൊടുക്കും... അതാണു പറവൂര്‍ സാബു ... അറിയപ്പെടുന്ന ഡ്രൈവർ കം ഗുണ്ട... പോലീസുകാർ വരെ ആ പേരിനു മുന്നിൽ ആദരപൂർവ്വം പേടിച്ചു ഒരു തുള്ളി മൂത്രം ഒഴിക്കും.... വൈകീട്ട് അഞ്ചുവരെയാണു സാബുവിന്‍റെ ഡ്രൈവൈങ്ങ് ഡ്യൂട്ടി... അതു കഴിഞ്ഞാൽ അങ്ങാടിയിൽ ഇറങ്ങി ഗുണ്ടാ പിരിവു... സാബുവിന്‍റെ വരവു കണ്ടു മുണ്ട് മടക്കിക്കുത്തിയ കാരണവന്മാർ വരെ മുണ്ടിന്റെ മടക്കഴിച്ചിടും കൈകൂപ്പി ഓച്ചാനിച്ചു നിൽക്കും..... ചില കടക്കാർ കടയുടെ ഷട്ടർ താഴ്ത്തി ആദരവു പ്രകടിപ്പിക്കും.... സാബുവിനെ പേടിയിഃല്ലാത്തതായി നാട്ടിൽ ഒരാൾ മാത്രമേ ഉള്ളൂ‍ൂ..... തെക്കെപറമ്പിൽ ത്രേസ്യ ... അതി സുന്ദരിയും നാട്ടുകാരുടെ കണ്ണുലുണ്ണീയും പറവൂര്‍ സാബുവിന്‍റെ കാമുകിയും..


സാബുവിന്‍റെ ഏക്കർകണക്കിനു പരന്നു കിടക്കന്ന നെഞ്ചിലൂടേ വിരലോടിച്ചു കൊണ്ട് ത്രേസ്യ പറയും...ഇച്ചായാ ഇനുക്ക് ഇങ്ങളെ പെരുത്തിസ്ടാണു....


ബസ്സ് ക്രസ്ത്യൻ കോളേജിലെ തരുണീമണികൾക്ക് കയറാൻ ജങ്ഷനില്‍ ഒന്നു നിർത്തി കൊടുക്കും അതു പതിവാണു.. പെൺകുട്ടികൾക്ക് ഇരിക്കാൻ വേണ്ടി മാത്രം തന്റെ സീറ്റിന്റെ പിറകിലും സൈഡിലുമായി പത്തു സീറ്റുകൾ അധികം പിടിപ്പിച്ചിട്ടുണ്ട്.... ആ തരുണീമണീകളുടേ പൌഡറിന്റെ ആകെ മൊത്തം ടോട്ടാൽ സ്മെല്ലിന്റെ നടുവിൽ നിന്നും സാബു വളയം തിർക്കും... ഒരു കയ്യിൽ സ്റ്റെയറിം മറ്റേ കയ്യിൽ ഗിയർ....പക്ഷെ പതിവു വിപരീതമായി ബസ്സിനു അല്പം സ്പീഡ് കൂടി വരുന്നതായി കണ്ടകറ്റർ ലിന്‍സിന് സംശയം.... ഓരോ സ്റ്റോപ്പ് കഴിയും തോറും സ്പീഡ് കൂടുന്നു... ഡബിൾ ബെൽ കേൾക്കുന്നതിനു മുമ്പ് തന്നെ ബസ്സ് മുന്നോട്ടെടുക്കുന്നു..... അതെ.... ബസ്സിന്റെ സ്പീ‍ീഡ് കൂടുകയാണു... യാത്രക്കാർക്ക് അപകടം മണത്തു...!!!


പിന്നെ പിന്നെ സ്റ്റോപ്പിൽ ആളിറങ്ങാൻ ബെല്ലടിച്ചിട്ടും ബസ്സ് നിർത്താതെയായി.... മൂന്നു സ്റ്റ്പ്പുകൾ ഒന്നിച്ചു നിർത്തും..!!!! ബസ്സിന്റെ സ്പീഡ് പിന്നെയും കൂടുന്നു.... സൈഡിലിരിക്കുന്ന പെൺകുട്ടികൾ ഭയം കൊണ്ട് എഴുന്നേറ്റു നിന്നു...... ഇച്ചായാ ഒന്നു പതിയെ പോകോ?.... തന്റെ ശവമടക്ക് ഒരു നിമിശം സ്വപനം കണ്ട കവിതാകുറുപ്പ് ചോദിച്ചു.... സാബു ഒന്നു തിരിഞ്ഞു നോക്കി... തീ പാറുന്ന നോട്ടം....!!!!


റോഡിലൂടെ പോകുന്ന മറ്റുവാഹനങ്ങളെ യെല്ലാം ശശിയാക്കി ബസ്സ് മുന്നോട്ട്.... ബസ്സിന്റെ വേഗം കണ്ടു താനേതടുപ്പിലേക്കാ കോപ്പ്ഏ എന്നു ചൊദിച്ച ലോറി ഡ്രൈവർക്ക് സാബു തന്റെ കൈവിരലുകൽ മടക്കി ഒന്നുമാത്രം ഉയർത്തികാണിച്ചു.... ആളുകൾ ബഹളം വെച്ചു തുടങ്ങി.....


ബസ്സിന്റെ മുൻസീറ്റിൽ ഏതോ നോവലിന്റെ കഥയും ആലൊചിച്ചു ഇരുന്ന സാത്താരിക്കയുടെ തലമുടികൾ കുത്തനെ ഉയർന്നു....കൊച്ചിയില്‍ നിന്നും പച്ചക്കറിയും വാങ്ങി വരുന്ന ലൂസിച്ചേച്ചിയുടെ കണ്ണീൽ കണ്ണീർ പടർന്നു... അനാദമായി റോഡിൽ ചിതറിക്കിടക്കുന്ന പച്ചക്കറികളെ ഒരു നിമിഷം സ്വപനം കണ്ടു....


വിവരം നാടാകെ അറിഞ്ഞു തങ്കമണി സൂപ്പർഫാസ്റ്റിന്റെ ബ്രേക്ക് പോയിയിരിക്കുന്നു...!!!!! എവിടെയും നിർത്തുന്നില്ലാ..... ഫോർത്ത് ഗീയറും ആക്സിലേറ്ററും സ്റ്റെയറിംഗും എല്ലാത്തെ ഒന്നും സാബുവിന്‍റെ നിഗണ്ഡുവിൽ ഇല്ലാ... ബസ്സ് വരുന്ന വിവരം അറിഞ്ഞു മറ്റു വാഹനങ്ങൾ സൈഡാക്കി നിർത്തി... എന്തും സംഭവിക്കാം/!!! എവിടെയും ഇടിച്ചു മറിയാം... പിറകിൽ ആംബുലൻസുകൾ അണിനിരന്നു.... എന്നു വേണ്ട... ഫയഫോഴ്സ്, ചാനലുകാർ, തുടങ്ങീ എല്ലാവരും ബസ്സിന്റെ പിറകിൽ വച്ചു പിടിച്ചു....


ഫൊറസ്റ്റ് റെഞ്ചർ മാവൂര്‍ക്ക ആനയെ വെക്കുന്ന മയക്കുവെടിയുമായി ജീപ്പിൽ ബസ്സിന്റെ പിന്നിൽ... ആനയെ മയക്കുന്ന രീതിയിൽ ബസ്സിനെ മയക്കുവെടി വെക്കാൻ പറ്റുമാന്നാണു ആ മണ്ടശിരോമണിയുടെ ശ്രമം..!!! വെടി വെച്ചു.... വെടി ക്രിത്യം ഉന്നം തെറ്റി റോഡില്‍ നിരത്തിവെച്ച മണ്‍കലങ്ങളില്‍ പതിച്ചു.....ബസ്സിന്റെ ബ്രേക്ക് പോയതല്ല... പറവൂര്‍ സാബു ബ്രേക്കിൽ കാൽ അമർത്താതാണു പ്രശ്നം എന്നു സംസാരം ഉണ്ടായിഅതിനിടയിൽ .. ത്രേസ്യയെ കാണിച്ചു സാബുവിനെ അനുനയിപ്പിക്കാനു കലക്ടര്‍ സുഹാസിന്‍റെ ശ്രമവും പരാജയപ്പെട്ടു...ബസ്സ് റോക്കറ്റ് വേഗത്തിൽ കുതിച്ചു....


ബസ്സിന്റെ ഉള്ളിൽ കൂട്ടക്കരച്ചിലുയർന്നു...പലരും ബോധം കെട്ടുവീണു.... എന്നിട്ടും സാബുവിന്നു ഒരു കുലുക്കവുമില്ലാ... ബസ്സ് മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ കുത്തിക്കുന്നു.... വണ്ടി പറവൂരില്‍ എത്താറായി.. എവിടെയെങ്കിലും ഇടിച്ചു തകരും.. എന്നു തന്നെയാണു എല്ലാവരുടെയും നിഗമനും... ചാനലുകാർ വാനുകളുമായി വെയ്റ്റു ചെയ്യുന്നു.....


ചാനലുകാരുടെ പ്രതീക്ഷകളെ പിച്ചിചീന്തിക്കൊണ്ട്...ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ബസ്സ് സഡൻ ബ്രേക്കിട്ടു ബസ്റ്റാന്റിൽ നിന്നു!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഋ റേം.... .........ചീ‍ീ‍ീ‍ീ‍ീ‍ീക്ക്ക്ക്ക്ക്ക്.... (ബ്രേക്ക് ചവിട്ടിയ ശബദം വിവരിക്കാൻ വേറെ വാക്കുകൾ ഇല്ല .)


പറവൂര്‍ സാബു ഡോർ തുറന്നു സീറ്റിന്റെ അടിയിൽ ഉള്ള ബക്കറ്റും വെള്ളവുമെടുത്ത് ചാടിയിറങ്ങി.... മുണ്ട് വലിച്ചു കേറ്റി മടക്കു കുത്തി ബസ് സ്റ്റാന്റിലെ ടോയിലറ്റിലേക്ക് ഓടിക്കയറി ...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ശേഷം

മുസരീസ് ചാനല്‍ അടക്കം ഇളിബ്യരായി ,സാബുവിന്‍റെ തിരിച്ചു വരവും കാത്ത് ഡി‌ജി‌പി ടോയിലറ്റിന്‍റെ മുന്നില്‍ നിലയുറപ്പിച്ചു ,ആംബുലന്‍സിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ച് വരുത്തിയ പാറയില്‍ ക്യാഷ് സെറ്റില്‍ ചെയ്യാന്‍ കഴിയാതെ വിയര്‍ത്തു ,മയക്കു വെടി മൂന്നുപ്രാവശ്യം ആക്കാശത്തേക്ക് വെച്ചു മാവൂര്‍ക്ക സംതൃപ്തിയടഞ്ഞു ,ആ വെടിയേറ്റ് മയങ്ങി വീണ 3 കൊക്കുകളുമായി ത്രേസ്യ വീട്ടിലേക്ക് പോയി ,,,,,,,,,,,,,,

ബര്‍മുഡ ട്രയാങ്കിള്‍







ബര്‍മുഡ ട്രയാങ്ങിള്‍...ന്‍റെ പേരില്‍ ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വടം വലി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി ....ഇനി എന്താണ് ബര്‍മുഡ ത്രികോണം എന്ന് അറിയണ്ടേ അറ്റ്‌ലാന്റിക് സമുദ്രത്തിന്‍റെ വടക്ക് ബര്‍മുഡയ്ക്കും ഫേ്‌ളാറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കുമിടയിലുള്ള സമുദ്ര ഭാഗമാണ് ബര്‍മുഡ ത്രികോണം അഥവാ ഡെവിള്‍സ് ട്രയാങ്ങിള്‍
... എന്ന് അറിയപ്പെടുന്നത്.ത്രികോണ ആകൃതിയില്‍ ഉള്ളത് എന്ന് കരുതപ്പെടുന്നതിനാലും ബര്‍മുഡയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ആകാം ഈ സ്ഥലത്തിന് അങ്ങനെ ഒരു വിശേഷ നാമം ലഭിച്ചത് ....1945 ഡിസംബര്‍ 3 നു അമേരിക്കയുടെ ബോംബര്‍ വിമാനം Flight 19 പതിമൂന്നോളം ജീവനക്കാരുമായി ഈ പ്രദേശത്ത് കാണാതായി അന്ന് മുതലാണ്‌ ഈ കടല്‍പ്രദേശം വാര്‍ത്തകളില്‍ നിറഞ്ഞത് എന്ന് പറയാം ...പിന്നീട് ഒരുപാട് കപ്പലുകളും ചെറുബോട്ടുകളും ...വിമാനങ്ങളും ഇവിടെ വച്ച് അപകടത്തില്‍ പെടുകയോ കാണാതാവുകയോ ചെയ്യുകയുണ്ടായി ....അങ്ങനെ ഈ പ്രദേശം പിശാചിന്‍റെ വിഹാര കേന്ദ്രം എന്ന് അറിയപ്പെട്ടു തുടങ്ങി ...ബര്‍മുഡ ട്രിയങ്കിളില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, അതില്‍ അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, കടലിന്‍റെ ആഴങ്ങളിലേക്ക്‌ വാഹനം ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ബര്‍മുഡ ട്രിയങ്കിള്‍ ഒരു ഏലിയന്‍ ഗേറ്റ് വേ ആണെന്ന് ശാസ്ത്ര ലോകം സംശയിക്കുന്നു.ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേതകപ്പലുകള്‍ !! അറ്റലന്റിക്കിലെ സഞ്ചാരത്തിനിടയില്‍ പല നാവികരും ഇത്തരം കപ്പലുകളെ പറ്റി പറഞ്ഞിട്ടുണ്ട് . കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍യാത്രക്കാര്‍ക്ക്പേടി സ്വപ്നംമാണ് . മനുഷ്യവാസമില്ലാതെ , യന്ത്രങ്ങളുടെ മുരള്‍ച്ച കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും . രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്ത കാരണമാവാറുണ്ട് . പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ കപ്പലുകളും ബോട്ടുകലുമായി കൂട്ടിയിടിച്ച സംഭവം ഉണ്ടായിട്ടുണ്ട് . ഇതില്‍ ഒരു ഉദാഹരണം ആണ് 1935 - ല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍

1872 ല്‍ മേരി സെലെസ്റ്റ് എന്ന കപ്പല്‍ യാത്രക്കാരില്ലാതെ ഈ സ്ഥലത്തിന് അടുത്ത് കണ്ടെത്തി. പിന്നെ 1945 ല്‍ US NAVY AVENGERS FLIGHT 19 .......സ്റ്റുഡന്‍റ്റ് പൈലറ്റുമാരെ വച്ച് പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറായി ...ആകെ പരിഭ്രമിച്ച പൈലറ്റ് കടലിനു നടുവില്‍ ഒരു ചെറു ദ്വീപ്‌ പോലെ എന്തോ എന്ന് കാണുകയുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്തു പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍ നിര്‍ദേശം നല്‍കിയെങ്കിലും....പിന്നീട് ആ വിമാനത്തിനെയോ അതിലെ യാത്രക്കരെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല ...ഇവരെ .തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്നും അതെ സ്ഥലത്ത് വച്ച് കാണാതാകുകയും മറ്റൊന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്യുകയുണ്ടായി ..1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു. .....1955 ല്‍ കൊനെമാറ എന്ന കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ യായി ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഉണ്ടായി

അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെട്ടു ..1947 ജൂണ്‍ 25 നു, കെന്നത്ത്‌ അര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ തളികയ്ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. അതിനെ പറക്കും തളിക(Flying Saucer) എന്ന് വിശേഷിപ്പിച്ചു.
.പിന്നെ ഗ്രീക്ക്‌ പുരാണങ്ങളിലെ ഒരു കഥയുമായി ബന്ധപ്പെട്ടും .ഈ പ്രദേശത്ത് ഒരു പുരാതന നഗരം ഉണ്ടായിരുന്നു എന്നും അതിന്‍റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .

ഇനി ശാസ്ത്രത്തിലേക്കും ഇതിനു വിപരീതമായി ചിന്തിക്കുന്നവരിലെക്കും കടക്കുമ്പോള്‍ നമ്മുക്ക് അറിയാന്‍ കഴിയുന്നത് ..ബര്‍മുഡത്രികോണം എന്ന് പറയപ്പെടുന്ന സ്ഥലത്ത് കാന്തിക ശക്തി കൂടുതല്‍ ആണ് എന്നും അത് വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു ചുഴലിക്കാറ്റു ഇടയ്ക്കിടെ വീശുന്ന സ്ഥലം കൂടി ആണിത് ഇങ്ങനെ ചുഴലിക്കാറ്റിലോ കാന്തിക ശക്തി കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത് .ഈ ഭാഗത്ത്‌ കടലിനു അടിയില്‍ നല്ല ശക്തമായ ഒഴുക്കുണ്ട് അതിനെ ഗള്‍ഫ്‌ സ്ട്രീം എന്നാണു വിളിക്കുക .വീഴുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ ഒഴുക്ക് ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല ....സ്രാവിന്റെയോ മറ്റോ പല്ല് പതിഞ്ഞ ശവ ശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ....വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന മീതെയ്ന്‍ ഹൈഡ്രെറ്റ് ഈ പ്രദേശത്ത് കൂടുതല്‍ ആയി കാണപ്പെടുന്നു ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ്‌ സ്ട്രീമില്‍ ഏത്തിക്കുകയും ചെയ്യുന്നു ...ഇവയൊക്കെയാണ് അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം അല്ലാതെ ഭൂതത്തിന്റെയോ പിശാചിന്റെയോ അന്യഗ്രഹജീവികളുടെ സാന്നിദ്യമോ അല്ല അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ ....1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ഉണ്ടായി ....മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു .

എന്തായാലും മിത്തുകളും അത്ഭുതങ്ങളും ..ശാസ്ത്ര സത്യങ്ങളുമായി ബര്‍മുഡത്രികോണം ഇന്നും നാവികരുടെയും വൈമാനികരുടെയും ,യാത്രക്കാരുടെയും പേടി സ്വപ്നമായും ...ഇനി ചില ഇല്ലാ കഥകളുടെ ഉറവിടമായും നിലനില്‍ക്കുന്നു ....ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം ..........

1872 ല്‍ മേരി സെലെസ്റ്റ് എന്ന കപ്പല്‍ യാത്രക്കാരില്ലാതെ ഈ സ്ഥലത്തിന് അടുത്ത് കണ്ടെത്തി. പിന്നെ 1945 ല്‍ US NAVY AVENGERS FLIGHT 19 .......സ്റ്റുഡന്‍റ്റ് പൈലറ്റുമാരെ വച്ച് പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറായി ...ആകെ പരിഭ്രമിച്ച പൈലറ്റ് കടലിനു നടുവില്‍ ഒരു ചെറു ദ്വീപ്‌ പോലെ എന്തോ എന്ന് കാണുകയുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്തു പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍ നിര്‍ദേശം നല്‍കിയെങ്കിലും....പിന്നീട് ആ വിമാനത്തിനെയോ അതിലെ യാത്രക്കരെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല ...ഇവരെ .തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്നും അതെ സ്ഥലത്ത് വച്ച് കാണാതാകുകയും മറ്റൊന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്യുകയുണ്ടായി ..1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു. .....1955 ല്‍ കൊനെമാറ എന്ന കപ്പല്‍ ആളില്ലാതെ കണ്ടെത്തി

1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ യായി ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഉണ്ടായി
അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെട്ടു ..1947 ജൂണ്‍ 25 നു, കെന്നത്ത്‌ അര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ തളികയ്ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. അതിനെ പറക്കും തളിക(Flying Saucer) എന്ന് വിശേഷിപ്പിച്ചു.
.പിന്നെ ഗ്രീക്ക്‌ പുരാണങ്ങളിലെ ഒരു കഥയുമായി ബന്ധപ്പെട്ടും .ഈ പ്രദേശത്ത് ഒരു പുരാതന നഗരം ഉണ്ടായിരുന്നു എന്നും അതിന്‍റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .
ഇനി ശാസ്ത്രത്തിലേക്കും ഇതിനു വിപരീതമായി ചിന്തിക്കുന്നവരിലെക്കും കടക്കുമ്പോള്‍ നമ്മുക്ക് അറിയാന്‍ കഴിയുന്നത് ..ബര്‍മുഡത്രികോണം എന്ന് പറയപ്പെടുന്ന സ്ഥലത്ത് കാന്തിക ശക്തി കൂടുതല്‍ ആണ് എന്നും അത് വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു ചുഴലിക്കാറ്റു ഇടയ്ക്കിടെ വീശുന്ന സ്ഥലം കൂടി ആണിത് ഇങ്ങനെ ചുഴലിക്കാറ്റിലോ കാന്തിക ശക്തി കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത് .ഈ ഭാഗത്ത്‌ കടലിനു അടിയില്‍ നല്ല ശക്തമായ ഒഴുക്കുണ്ട് അതിനെ ഗള്‍ഫ്‌ സ്ട്രീം എന്നാണു വിളിക്കുക .വീഴുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ ഒഴുക്ക് ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല ....സ്രാവിന്റെയോ മറ്റോ പല്ല് പതിഞ്ഞ ശവ ശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ....വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന മീതെയ്ന്‍ ഹൈഡ്രെറ്റ് ഈ പ്രദേശത്ത് കൂടുതല്‍ ആയി കാണപ്പെടുന്നു ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ്‌ സ്ട്രീമില്‍ ഏത്തിക്കുകയും ചെയ്യുന്നു ...ഇവയൊക്കെയാണ് അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം അല്ലാതെ ഭൂതത്തിന്റെയോ പിശാചിന്റെയോ അന്യഗ്രഹജീവികളുടെ സാന്നിദ്യമോ അല്ല അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ ....1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ഉണ്ടായി ....മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു .
എന്തായാലും മിത്തുകളും അത്ഭുതങ്ങളും ..ശാസ്ത്ര സത്യങ്ങളുമായി ബര്‍മുഡത്രികോണം ഇന്നും നാവികരുടെയും വൈമാനികരുടെയും ,യാത്രക്കാരുടെയും പേടി സ്വപ്നമായും ...ഇനി ചില ഇല്ലാ കഥകളുടെ ഉറവിടമായും നിലനില്‍ക്കുന്നു ....ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം ..........

Tuesday, 6 November 2012

ഭൂമിയുടെ അവകാശികള്‍


കുംബളം








ബാപ്പുട്ടിക്ക ഒരു പാവം പച്ചക്കറി കച്ചവടക്കാരനാ.ഒരു  കൊച്ചു ഗ്രാമത്തിലാണ് മൂപ്പര്‍ടെ കട.വലിയ ജാഡയോന്നു മില്ലാത്ത ചെറിയ കടയാണ് .കൂടുതല്‍ സാധനങ്ങള്‍ മൂപ്പര്‍ കൊണ്ട് വെക്കാറില്ല.അതിനുള്ള കച്ചവടമേ ഉള്ളൂ .

ഒരു ദിവസം നാട്ടിലെ പ്രമാണിയായ കുഞ്ഞാപ്പു ബാപ്പുട്ടികയുടെ കടയില്‍ വന്നു "ബാപ്പുട്ടിക്കാ കുംബ്ലങ്ങായുണ്ടോ "എന്ന്‍ ചോദിച്ചു."ഇല്ല മോനേ"  ഉടനെതന്നെ മറുപടിയും വന്നു .കുഞ്ഞാപ്പു ടൌണിലേക്ക് വണ്ടി കേറി,കുറച്ചു കഴിഞ്ഞപ്പോ താ വരുന്നു ഉണ്ണിയേട്ടന്‍ അതേ ചോദ്യം അതേ ഉത്തരവും " കുംബ്ലങ്ങായുണ്ടോ " "ഇല്ല മോനേ" .അന്ന്‍ പത്തിലതികം പേര്‍ കുമ്പളം ചോദിച്ച് വന്നപ്പോള്‍ ഇക്കയുടെ മനസ്സില്‍ സന്തോഷം. ,മൂപ്പര്‍ അന്ന്‍ ബീവിയോട് അത് പങ്കുവെച്ചു "എടീ ഇപ്പ കുമ്പളത്തിന് വല്യ ഡിമാന്‍റാ നാളെ കുറച്ചു കുംബളം മേടിക്കണം ഇന്നെന്നേ പത്തു പേരാ കുംബളം കിട്ടാതെ പോയത് "
പിറ്റേ ദിവസം ആദി രാവിലെ ബാപ്പുട്ടിക്ക ചന്തയില്‍ പോയി കുറേ കുംബളം വാങ്ങി കൊണ്ട് വന്നു .കട നീറച്ചും കുംബളം .അന്ന്‍ ഒരാളും കടയിലേക്ക് സാധനം വാങ്ങാന്‍ വന്നില്ല.പിറ്റേദിവസം വന്നവര്‍ക്കെല്ലാം ഇക്കാ കുംബളം വെച്ചു നീട്ടി ആര്‍ക്കും വേണ്ട .ദിവസങ്ങള്‍ പിന്നിട്ടു ,കുംബളം കേടു വരാന്‍ തുടങ്ങി .കേടുവന്ന ഭാഗം മൂപ്പര്‍ കത്തികൊണ്ട് ചെത്തി എല്ലാവരും കാണുന്നരീതിയില്‍ വെച്ചു ,എന്നിട്ടും ആര്‍ക്കും വേണ്ട  ,കുംബളം പോയിട്ടില്ലങ്കില്‍ വലിയ നഷ്ടം തന്നെ നേരിടും.മൂപ്പര്‍ പല പള്ളികളിലേക്കും അബലത്തിലേക്കും  നേര്‍ച്ച നേര്‍ന്നു കുംബളം ഒന്ന് വിറ്റ് പോവാന്‍

അവസ്സാനം കുംബളം ചീഞ്ഞ മണം കടയാകേ പരന്നു .ആളുകള്‍ ഓരോന്ന്‍ ചോദിച്ച് തുടങ്ങിയപ്പോ ഗതികെ ട്ട്  ഇക്കാ എല്ലാംകൂടി കടയുടെ അടുത്ത്തന്നെ  മുനിസിപ്പാലിറ്റിക്കാര്‍ വെച്ച ട്രമ്മില്‍ കൊണ്ട് തട്ടി. .കുഴപ്പമില്ലാത്ത നഷ്ടം "ഇമ്മാതിരി ചതിഅടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല  " ഇക്കാ പിറു പിറുത്ത് കടയില്‍ വന്നപ്പോ വള്ളിനിക്കറുമിട്ട് അയലത്തെ രാമൂന്‍റെ ചെക്കന്‍ "എന്താ അനക്ക് മേണ്ടത് "ഒന്ന് കനപ്പിച്ചൊരു ചോദ്യം ,"ഇക്കാ എനിക്കൊരു ഒരു കുംബളം ". ഉള്ളില്‍ തിളച്ചു മറിയുന്ന ദേശ്യം നിയത്രണം വിട്ട് പുറത്തു വന്നു "ഫ്പ ഹമ്കെ അനക്ക് കുംബളം പോ അഭിടന്ന് ,ഇന്‍റെ കണ്‍മുബീ കാണാര്ത് അന്നേ " കാര്യം പിടികിട്ടാത്തെ  ചെക്കന്‍ ഓരോട്ടം വെച്ചു കൊടുത്തു ടൌണിലേക്ക് ....................... 

അനാഥന്‍





വേഗത കൂടിക്കൊണ്ടിരിക്കുന്ന ആ തീവണ്ടിയില്‍ നിന്നും രക്ഷപ്പെടാനെന്ന വണ്ണം അവന്‍ ചാടിയിറങ്ങി. ചുറ്റും കട്ട പിടിച്ച ഇരുട്ടില്‍ അവന്റെ താടിയിലെ കുറ്റി രോമങ്ങളും ചെമ്പിച്ച മുടിയിഴകളും, വെറ്റിലക്കറ ഉണങ്ങാത്ത പല്ലുകളും മാത്രം തെളിഞ്ഞു കാണാം...
തീവണ്ടിയുടെ ശബ്ദം നേര്‍ത്ത് ഇല്ലാതെയായി ,പാളങ്ങള്‍കിടയില്‍ അയാളുടെ തിളങ്ങുന്ന കണ്ണുകള്‍ എന്തോ തിരയുകയാണ് ,ഒരു നേര്‍ത്ത മുരളിച്ച കേട്ട സ്ഥലത്തേക്ക് അയാള്‍ വെപ്രാളത്തോടെ നടന്നു ,അവള്‍ അവിടെ കിടന്നു പിടയുകയായിരുന്നു തീവണ്ടിയില്‍ നിന്നും വീണ ആഘാതം അവളെ മൃതപ്രയായകിയിരിക്കുന്നു .മാന്‍പേടയേകണ്ട ചീറ്റപ്പുലിയെപ്പോലെ വികലാങ്കനായ അയാള്‍ അവളിലേക്ക് ഓടിയടുത്തു .അവള്‍ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല .നിലവിളി അവളുടെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിയിരിക്കുന്നു.മറിച്ചും ചെരിച്ചും അയാള്‍ അവളെ തന്റെ കാമകേളിക്ക് ആയുധമാക്കി .തന്റെ ജീവിതഭിലാഷം ഒരു പെണു മൊത്തുള്ള രാസലീല അത് അവന്‍ അന്ന്‍ സാധിച്ചെടുത്തു,മതിവരുവോളം നുകര്‍ന്ന ശേഷം തെല്ല് ക്ഷീണത്തോടെ അനങ്ങാന്‍ പോലും കഴിയാത്ത  അവളുടെ അരികിലിരുന്നു അവന്‍  ഒരു ബീഡിക്ക് തിരികൊളുത്തി. 
ഒരു മാംസക്കഷ്ണം കണക്കെ അവള്‍ തുള്ളി വിറക്കുന്നുണ്ടായിരുന്നു.  ; ചെളിയുടെ നിറവും, ഗന്ധവുമുള്ള അവന്റെ മാറിനോട് അവളെ വീണ്ടും ചേര്‍ത്തു പിടിച്ചു മറ്റൊരു കേളിക്ക് കൂടി   തിരികൂടി കൊളുത്തി
************************************************************
ആദ്യ പ്രണയം :പത്തു വര്‍ഷങ്ങള്‍കു മുന്പ് അന്ന്‍ സ്കൂളിന്റെ മുറ്റത്ത് ഐസ് വില്‍പനയായിരുന്നു അവന്റെ തൊഴില്‍ ,പണക്കാരായ കുട്ടികളുടെ അഹങ്കാരം ചില അഹങ്കാരികള്‍ ഉപദ്രവിക്കും.അന്നും വന്നു ഒരുത്തന്‍ ഐസ് വാങ്ങി കാശ് തരാതെ നടന്ന അവനെ പിന്നില്‍ നിന്നും പിടിച്ച പ്പോള്‍ പൊതിരെ തല്ല് കിട്ടി.ദ്ദേശ്യത്തോടെയും അതിലേറെ സങ്കടത്തോടെയും ഇരിക്കുന്ന നേരത്താന് അവള്‍ വന്നത് ,"അവന്‍ വല്ലാത്ത ഒരു മനുഷ്യനാ അവനോടൊന്നും തല്ല് കൂടാന്‍  പോവരുത് "എന്ന്‍ ഉപദേശിച്ചപ്പോളായിരുന്നു അയാള്‍ അവളുടെ കണ്ണിലെ തെളിച്ചം ആദ്യമായി കണ്ടത് ,അന്നത്തെ ഐസ് അവള്‍ക് വെറുതെ കൊടുത്തു .പിന്നീട് പലപ്പോഴും അവള്‍ പുഞ്ചിരിച്ച് വന്നു ,അപ്പോഴെല്ലാം  അവന്‍ അവള്‍ക് വേണ്ടി ഒരു ഐസ് കരുതിവെച്ചു .ഇഷ്ടമാണെന്ന് ആദ്യം അവള്‍ പറഞ്ഞ ദിവസം അവള്‍കും കൂട്ടുകാര്‍ക്കും ഐസിന്റെ ചാകരയായിരുന്നു .
പിറ്റേദിവസം കുളിച്ചൊരുങ്ങി സ്കൂള്‍ മുറ്റത്തെത്തിയപ്പോള്‍ തലേദിവസം വഴക്കുണ്ടാകിയവനോടൊപ്പം ഒരു ചൊകലേറ്റ് നുകര്‍ന്ന് മുട്ടിയുരുമ്മി നടക്കുന്ന അവളെയാണ് അവന്‍ കണ്ടത് ചതിവ് പറ്റിപ്പോയി .
*************************************************************
ആദ്യ വിവാഹം :റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തുമൊന്നിച്ച് പെട്ടികട നടത്തുന്ന കാലത്താണ് അവന്‍ അവളെ ആദ്യമായി കണ്ടത് ,വൃദ്ധനായ കണ്ണു കാണാത്ത  പിതാവിന്റെ കൂടെ അവള്‍ , ഹാമോണിയവും വായിച്ചു ഹിന്ദി പാട്ട് പാടുന്ന അയാളുടെ താളത്തിനൊത്ത് അവള്‍ നൃത്തം വെക്കുകയായിരുന്നു,മുന്നില്‍ വിരിച്ച കീറിയ തുണിയില്‍ ചില ചില്ലറ ത്തുട്ടുകള്‍ വീഴുന്നുണ്ടായിരുന്നു.അതിലേറെ കണ്ണുകള്‍ അവളുടെ അഴകൊത്ത മേനിയിലായിരുന്നു ,ട്രെയിന്‍ പോയപ്പോള്‍ പരിസരതേ തിരക്കോഴിഞ്ഞു .അടുത്ത വണ്ടി വരുന്നത് വരെയുള്ള കാത്തിരുപ്പ് .ഒരു നാരങ്ങാ വെള്ളത്തിന്ന് വേണ്ടി അവള്‍ അവന്റെ കടയില്‍ വന്നപ്പോള്‍ സുഹൃത്തു കേറി ഇടപെട്ട് വെള്ളം കൊടുത്തു ,പിന്നെ അവന്‍ വജാലനായി.അവളെ പരിജയപ്പെട്ടു .അവളെ കല്യാണം കഴിക്കണമെന്ന മോഹം സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ."ഒരു ദിവസത്തെ സങ്കതിക്ക് ഒരു കാലം തെന്നെ കൊടുക്കണോ ?നമ്മുക്ക് അവളെ ഇന്ന്‍ രാത്രി പൊക്കാം "എന്ന അവന്റെ വാക്കുകള്‍ സാഹിച്ചില്ല .പിന്നെ കയ്യാങ്കളിയായിരുന്നു.അവസാനം പോലീസ് ഇടപെട്ട് രണ്ടുപേരെയും സ്റ്റേഷനില്‍ കൊണ്ടുപോയി ."ഇവന്‍ എന്റെ ജോലിക്കാരനാ സാറേ പൈസ കട്ടതിന്ന് പിടിച്ചതാ" എന്ന്‍ സുഹൃത് പറഞ്ഞപ്പോ അവന്റെ ഉള്ള്‍ പിടഞ്ഞു .പണം മുഴുവന്‍ അവന്റെതാണെങ്കിലും സുഹൃത്തിന്റെ പേരിലാണല്ലോ കട തുടങ്ങിയത് .സുഹൃത്തിനെ പോലീസ് വെറുതെ വിട്ടു ,അവന്‍ വീണ്ടും കുറച്ചു കാലം ജയിലില്‍ ,ഇറക്കാന്‍ ആരും വരാത്തത് കൊണ്ട് നല്ലവനായ ഒരു പോലീസ് സ്വന്തം ജ്യാമ്യത്തില്‍ വിട്ടയച്ചു .എങോട് പോവണം എന്ന ചിന്ത അവന്റെ  മനസ്സിനെ അലട്ടുകയായിരുന്നു .എങ്ങോട്ട് പോവാന്‍ റയില്‍വേ സ്റ്റേഷനിലേക്ക് തന്നെ പോവാം ,അവിടെയാണല്ലോ അവന്റെ അമ്മ അവനെ പ്രസവിച്ചിട്ടത് .ചിന്താമൂകനായി റൈയില്‍വേയുടെ ബഞ്ചില്‍ ഇരിക്കുമ്പോള്‍ അടുത്ത പെട്ടികടയില്‍ നല്ലതിരക്ക് .സുഹൃത്ത്  സഹായത്തിന്ന് ഒരു പയ്യനെ കൂടി വെച്ചിരിക്കുന്നു .വല്ലാത്ത വിശപ്പ് ,അവന്‍ നോക്കിയപ്പോള്‍ സര്‍വശക്തിയുമെടുത്ത് കാര്‍കിച്ച് ഒരു തുപ്പ് നിലത്തു തുപ്പി അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് റെയില്‍ മുറിച്ച് അവന്‍ നടന്നു .അവിടെ ഒരാള്‍കൂട്ടം, ചെന്നു നോകിയപ്പോള്‍ അവള്‍: തൊണ്ടപോട്ടുന്ന നിലവിളി ,ആ വൃദ്ധന്‍ മരിച്ചിരിക്കുന്നു .കോര്‍പ്പറേഷന്‍ വണ്ടിവെന്ന് മൃതദേഹം കൊണ്ടുപോയി അവള്‍ തനിച്ചായി ,പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈ പിടിച്ച് നടന്നു ജീവിതത്തിലേക്ക് .
കൂലിപ്പണി പലതും ചൈത് കുടുംബം പോറ്റാന്‍ അവന്‍  തീരുമാനിച്ചു  ,പിറ്റേ  ദിവസം രാവിലെ പത്രമിടാന്‍ പോവുമ്പോഴായിരുന്നു അത് സംഭവിച്ചത് .എതിരെ വന്ന ഒരു ലൊറി അവനെ ഇടിച്ചിട്ടു .വലത്തെ കൈക്കു മുകളിലൂടെ ചക്രം കയറിയിറങ്ങി .സര്ക്കാര്‍ ആശുപത്രിയിലേക്ക് ആരോ എത്തിച്ചു.വേദന സഹിക്കാന്‍ പറ്റാതായി അവന്ന്: .നിലവിളിച്ച് ഓടിവന്ന ഭാര്യയെ കെട്ടി പിടിക്കാന്‍ കയ്യില്ല.ജീവിതത്തിലേക് വന്ന പിറ്റേ ദിവസം തന്നെ ഇത് സംഭവിച്ചത് മാനസികമായും അവനെ അലട്ടി.കലങ്ങിയ കണ്ണിലൂടെ വ്യക്തത ഇല്ലാതെ ഒരു മുഖം കണ്ടു .കണ്ണു തുടച്ചു നോക്കി .അതേ അവന്‍ തന്നെ , അവള്‍ വന്നത് സുഹൃത്തിന്റെ കൂടെയാണ് .എന്നാലും വന്നല്ലോ ."നീ പേടികണ്ടാ ഞാനുണ്ട് നിന്റെകൂടെ "സുഹൃത്തിന്റെ വാക്ക് വല്ലാത്ത ആശ്വാസമായി .എഴുന്നേറ്റ് ഇരിക്കാന്‍ തോനിയപ്പോള്‍ ഭാര്യഒന്നു താങ്ങാന്‍ ശ്രമിച്ചു കഴിയുന്നില്ല സുഹൃത്തും സഹായിച്ചു ചുമരില്‍ ചരിവെച്ച തലയിണയില്‍ പുറം വെക്കുമ്പോള്‍ ആ രണ്ട് കൈകള്‍ പുറത്തു കോര്‍ത്ത് കളിക്കുന്നത് അവനറിഞ്ഞു .പിന്നീട് കഞ്ഞി വാങ്ങാന്‍ പോയ അവളെയും മരുന്ന്‍ വാങ്ങാന്‍ പോയ അവനെയും തിരിച്ചു കണ്ടില്ല,അവളും എന്നെ ചതിച്ചിരിക്കുന്നു ,പിന്നീടങ്ങോട്ട് പട്ടിയുടെ അവസ്ഥയായിരുന്നു ആരും നോക്കാനില്ലാതെ വേദന കൊണ്ട് പിടഞ്ഞു .
*****************************************************
താഴെ നാഭിയില്‍ വന്ന  നിന്നും പിടച്ചില്‍ അവനെ  ചിന്തയില്‍ നിന്നും ഉണര്‍ത്തി .അതേ ഞാന്‍ അത് സാധിച്ചെടുത്തു എനിക്കന്യമായ ഒന്ന്‍ ,ഒരു പെണ്ണിനെ കീഴ്പ്പെടുത്താന്‍ എനിക്കു കഴിഞ്ഞിരിക്കുന്നു എന്നല്ലാം അവന്‍ അപ്പോള്‍ മനസ്സില്‍ വിജരിച്ചിട്ടുണ്ടവാം . അവള്‍ ഞെരങ്ങുകയായിരുന്നു .
*************************************************
ആശുപത്രിയില്‍ നിന്നും വീണ്ടും റയില്‍വേ സ്റ്റേഷനിലേക്ക് തന്നെയായിരുന്നു അവന്‍ വന്നത് ,പിന്നെ ജോലിക്കൊന്നും കഴിയാതെയായി ,ഭിക്ഷാടനം തൊഴിലായി .സുഹൃത്തും ഭാര്യയും കട വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു സ്ത്രീകളെ കാണുമ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു തരിപ്പ് തുടങ്ങിയത് എപ്പോഴായിരുന്നു എന്ന്‍ അവനറിഞ്ഞിരുന്നോ ആവോ
ഒരു ദിവസം രാത്രി കയ്യില്‍ കിട്ടിയ കാശ് എണ്ണി തിട്ടപ്പെടുത്താന്‍ മുന്നില്‍ വന്ന വണ്ടിയുടെ ആളൊഴിഞ്ഞ കമ്പാര്‍ട്മെന്‍റില്‍ കയറിയപ്പോഴാണ് അവളെ ശ്രദ്ധിച്ചത് അവള്‍ മൊബിലില്‍ ആരോടൊ കൊഞ്ചി കുഴയുകയായിരുന്നു .വണ്ടി നീങ്ങിയപ്പോളാണ് അവള്‍ അവനെ കണ്ടത് .അടിവയറ്റിലെ തരിപ്പ് അവന്‍ ആവശ്യപ്പെടാതെ തന്നെ കേറി വന്നു.അവള്‍ വശ്യമായി പുഞ്ചിരിച്ചുവോ ?.ഇല്ല തോന്നിയതാ അത് മൊബൈലിലൂടെ വേറെ ആരോടൊ ആണ് .അവിടെയെങ്ങും ആരുമില്ല .സഹിക്കാന്‍ കഴിഞ്ഞില്ല അവന്ന്‍ .ഓടിച്ചെന്ന് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത് അതിന്ന്‍ മുന്പ് അവള്‍ പുറത്തേക്ക് ചാടി പിന്നെ പ്രതികര ദാഹമായിരുന്നു .എല്ലാവരോടും
തല ഉയര്‍ത്താന്‍ ശ്രമിച്ച അവളുടെ തല അടുത്ത് കണ്ട ഒരു കല്ലെടുത്ത് കുത്തി മുറിവേല്‍പ്പിച്ചു "നീ എനിക്കുള്ളതാ എന്റേത് മാത്രം അടുത്ത വണ്ടിക്ക് തലവെച്ചാലും വേണ്ടീല നിന്നെ മതിവരുവോളം അനുഭവിച്ചിട്ടെ മറ്റെന്തും ഉള്ളൂ ,"അവന്‍ പിറു പിറുത്തു .
ഒരു കാല്‍ പെരുമാറ്റം പോലെ ആരെങ്കിലും വരുന്നുണ്ടോ.അവളെ തട്ടി വിളിച്ച് "പോകാം "അവള്‍ അനങ്ങുന്നില്ല തേങ്ങല്‍ മാത്രം

പാളങ്ങള്‍ക്കിടയിലുടെ ആ ശ്മശാനത്തില്‍ നിന്നും  തിരിച്ചു നടക്കുമ്പോള്‍, അവന്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. അവനതു ലഭിച്ചിരിക്കുന്നു. അവന്റെ വഴികള്‍ പ്രതിഫലിപ്പിച്ചേക്കാവുന്ന കണ്ണാടി പോലൊന്ന്...
വശ്യമായ ഒരു തിളക്കം ആ കണ്ണുകളിലുണ്ടായിരുന്നു. ഒരു പരിഹാസം കലര്‍ന്നത്...
ആ പൊട്ടിച്ചിരിക്കൊപ്പം ഒരു  തേങ്ങലും, ഇരുട്ടിന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടിരുന്നു.അപ്പോള്‍ ദൂരെ നിന്ന്‍ ഒരു ഒരു നേര്‍ത്ത ശബ്ദം
"നീയാരെന്നവര്‍ ചോദിച്ചേക്കാം,
 കാട്ടാള ഹൃദയമുള്ള കാവല്‍ നായ്ക്കള്‍ ,
 നിന്നെയവര്‍ ആട്ടിപ്പായിച്ചേക്കാം...
 മുഷിഞ്ഞു നാറിയ നിന്‍റെ കുപ്പായക്കീശയിലെ,
 വിയര്‍ത്ത നാണയത്തുട്ടുകളവര്‍ തട്ടിപ്പറിച്ചേക്കാം...
 ഇനിയുള്ള ജീവിതം കാരാഗൃഹത്തീലോ -----
 അവളുടെ  ഓരോ തുള്ളി രക്തത്തിനും അമ്മയുണ്ട്‌...
 നീ മാത്രം അനാഥന്‍; ...."
അപ്പോഴേക്കും അടുത്തെത്തിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയുടെ ചൂളംവിളിയില്‍ അവന്റെ പൊട്ടിച്ചിരി അലിഞ്ഞു