Tuesday, 6 November 2012

അനാഥന്‍





വേഗത കൂടിക്കൊണ്ടിരിക്കുന്ന ആ തീവണ്ടിയില്‍ നിന്നും രക്ഷപ്പെടാനെന്ന വണ്ണം അവന്‍ ചാടിയിറങ്ങി. ചുറ്റും കട്ട പിടിച്ച ഇരുട്ടില്‍ അവന്റെ താടിയിലെ കുറ്റി രോമങ്ങളും ചെമ്പിച്ച മുടിയിഴകളും, വെറ്റിലക്കറ ഉണങ്ങാത്ത പല്ലുകളും മാത്രം തെളിഞ്ഞു കാണാം...
തീവണ്ടിയുടെ ശബ്ദം നേര്‍ത്ത് ഇല്ലാതെയായി ,പാളങ്ങള്‍കിടയില്‍ അയാളുടെ തിളങ്ങുന്ന കണ്ണുകള്‍ എന്തോ തിരയുകയാണ് ,ഒരു നേര്‍ത്ത മുരളിച്ച കേട്ട സ്ഥലത്തേക്ക് അയാള്‍ വെപ്രാളത്തോടെ നടന്നു ,അവള്‍ അവിടെ കിടന്നു പിടയുകയായിരുന്നു തീവണ്ടിയില്‍ നിന്നും വീണ ആഘാതം അവളെ മൃതപ്രയായകിയിരിക്കുന്നു .മാന്‍പേടയേകണ്ട ചീറ്റപ്പുലിയെപ്പോലെ വികലാങ്കനായ അയാള്‍ അവളിലേക്ക് ഓടിയടുത്തു .അവള്‍ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല .നിലവിളി അവളുടെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിയിരിക്കുന്നു.മറിച്ചും ചെരിച്ചും അയാള്‍ അവളെ തന്റെ കാമകേളിക്ക് ആയുധമാക്കി .തന്റെ ജീവിതഭിലാഷം ഒരു പെണു മൊത്തുള്ള രാസലീല അത് അവന്‍ അന്ന്‍ സാധിച്ചെടുത്തു,മതിവരുവോളം നുകര്‍ന്ന ശേഷം തെല്ല് ക്ഷീണത്തോടെ അനങ്ങാന്‍ പോലും കഴിയാത്ത  അവളുടെ അരികിലിരുന്നു അവന്‍  ഒരു ബീഡിക്ക് തിരികൊളുത്തി. 
ഒരു മാംസക്കഷ്ണം കണക്കെ അവള്‍ തുള്ളി വിറക്കുന്നുണ്ടായിരുന്നു.  ; ചെളിയുടെ നിറവും, ഗന്ധവുമുള്ള അവന്റെ മാറിനോട് അവളെ വീണ്ടും ചേര്‍ത്തു പിടിച്ചു മറ്റൊരു കേളിക്ക് കൂടി   തിരികൂടി കൊളുത്തി
************************************************************
ആദ്യ പ്രണയം :പത്തു വര്‍ഷങ്ങള്‍കു മുന്പ് അന്ന്‍ സ്കൂളിന്റെ മുറ്റത്ത് ഐസ് വില്‍പനയായിരുന്നു അവന്റെ തൊഴില്‍ ,പണക്കാരായ കുട്ടികളുടെ അഹങ്കാരം ചില അഹങ്കാരികള്‍ ഉപദ്രവിക്കും.അന്നും വന്നു ഒരുത്തന്‍ ഐസ് വാങ്ങി കാശ് തരാതെ നടന്ന അവനെ പിന്നില്‍ നിന്നും പിടിച്ച പ്പോള്‍ പൊതിരെ തല്ല് കിട്ടി.ദ്ദേശ്യത്തോടെയും അതിലേറെ സങ്കടത്തോടെയും ഇരിക്കുന്ന നേരത്താന് അവള്‍ വന്നത് ,"അവന്‍ വല്ലാത്ത ഒരു മനുഷ്യനാ അവനോടൊന്നും തല്ല് കൂടാന്‍  പോവരുത് "എന്ന്‍ ഉപദേശിച്ചപ്പോളായിരുന്നു അയാള്‍ അവളുടെ കണ്ണിലെ തെളിച്ചം ആദ്യമായി കണ്ടത് ,അന്നത്തെ ഐസ് അവള്‍ക് വെറുതെ കൊടുത്തു .പിന്നീട് പലപ്പോഴും അവള്‍ പുഞ്ചിരിച്ച് വന്നു ,അപ്പോഴെല്ലാം  അവന്‍ അവള്‍ക് വേണ്ടി ഒരു ഐസ് കരുതിവെച്ചു .ഇഷ്ടമാണെന്ന് ആദ്യം അവള്‍ പറഞ്ഞ ദിവസം അവള്‍കും കൂട്ടുകാര്‍ക്കും ഐസിന്റെ ചാകരയായിരുന്നു .
പിറ്റേദിവസം കുളിച്ചൊരുങ്ങി സ്കൂള്‍ മുറ്റത്തെത്തിയപ്പോള്‍ തലേദിവസം വഴക്കുണ്ടാകിയവനോടൊപ്പം ഒരു ചൊകലേറ്റ് നുകര്‍ന്ന് മുട്ടിയുരുമ്മി നടക്കുന്ന അവളെയാണ് അവന്‍ കണ്ടത് ചതിവ് പറ്റിപ്പോയി .
*************************************************************
ആദ്യ വിവാഹം :റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തുമൊന്നിച്ച് പെട്ടികട നടത്തുന്ന കാലത്താണ് അവന്‍ അവളെ ആദ്യമായി കണ്ടത് ,വൃദ്ധനായ കണ്ണു കാണാത്ത  പിതാവിന്റെ കൂടെ അവള്‍ , ഹാമോണിയവും വായിച്ചു ഹിന്ദി പാട്ട് പാടുന്ന അയാളുടെ താളത്തിനൊത്ത് അവള്‍ നൃത്തം വെക്കുകയായിരുന്നു,മുന്നില്‍ വിരിച്ച കീറിയ തുണിയില്‍ ചില ചില്ലറ ത്തുട്ടുകള്‍ വീഴുന്നുണ്ടായിരുന്നു.അതിലേറെ കണ്ണുകള്‍ അവളുടെ അഴകൊത്ത മേനിയിലായിരുന്നു ,ട്രെയിന്‍ പോയപ്പോള്‍ പരിസരതേ തിരക്കോഴിഞ്ഞു .അടുത്ത വണ്ടി വരുന്നത് വരെയുള്ള കാത്തിരുപ്പ് .ഒരു നാരങ്ങാ വെള്ളത്തിന്ന് വേണ്ടി അവള്‍ അവന്റെ കടയില്‍ വന്നപ്പോള്‍ സുഹൃത്തു കേറി ഇടപെട്ട് വെള്ളം കൊടുത്തു ,പിന്നെ അവന്‍ വജാലനായി.അവളെ പരിജയപ്പെട്ടു .അവളെ കല്യാണം കഴിക്കണമെന്ന മോഹം സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ."ഒരു ദിവസത്തെ സങ്കതിക്ക് ഒരു കാലം തെന്നെ കൊടുക്കണോ ?നമ്മുക്ക് അവളെ ഇന്ന്‍ രാത്രി പൊക്കാം "എന്ന അവന്റെ വാക്കുകള്‍ സാഹിച്ചില്ല .പിന്നെ കയ്യാങ്കളിയായിരുന്നു.അവസാനം പോലീസ് ഇടപെട്ട് രണ്ടുപേരെയും സ്റ്റേഷനില്‍ കൊണ്ടുപോയി ."ഇവന്‍ എന്റെ ജോലിക്കാരനാ സാറേ പൈസ കട്ടതിന്ന് പിടിച്ചതാ" എന്ന്‍ സുഹൃത് പറഞ്ഞപ്പോ അവന്റെ ഉള്ള്‍ പിടഞ്ഞു .പണം മുഴുവന്‍ അവന്റെതാണെങ്കിലും സുഹൃത്തിന്റെ പേരിലാണല്ലോ കട തുടങ്ങിയത് .സുഹൃത്തിനെ പോലീസ് വെറുതെ വിട്ടു ,അവന്‍ വീണ്ടും കുറച്ചു കാലം ജയിലില്‍ ,ഇറക്കാന്‍ ആരും വരാത്തത് കൊണ്ട് നല്ലവനായ ഒരു പോലീസ് സ്വന്തം ജ്യാമ്യത്തില്‍ വിട്ടയച്ചു .എങോട് പോവണം എന്ന ചിന്ത അവന്റെ  മനസ്സിനെ അലട്ടുകയായിരുന്നു .എങ്ങോട്ട് പോവാന്‍ റയില്‍വേ സ്റ്റേഷനിലേക്ക് തന്നെ പോവാം ,അവിടെയാണല്ലോ അവന്റെ അമ്മ അവനെ പ്രസവിച്ചിട്ടത് .ചിന്താമൂകനായി റൈയില്‍വേയുടെ ബഞ്ചില്‍ ഇരിക്കുമ്പോള്‍ അടുത്ത പെട്ടികടയില്‍ നല്ലതിരക്ക് .സുഹൃത്ത്  സഹായത്തിന്ന് ഒരു പയ്യനെ കൂടി വെച്ചിരിക്കുന്നു .വല്ലാത്ത വിശപ്പ് ,അവന്‍ നോക്കിയപ്പോള്‍ സര്‍വശക്തിയുമെടുത്ത് കാര്‍കിച്ച് ഒരു തുപ്പ് നിലത്തു തുപ്പി അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് റെയില്‍ മുറിച്ച് അവന്‍ നടന്നു .അവിടെ ഒരാള്‍കൂട്ടം, ചെന്നു നോകിയപ്പോള്‍ അവള്‍: തൊണ്ടപോട്ടുന്ന നിലവിളി ,ആ വൃദ്ധന്‍ മരിച്ചിരിക്കുന്നു .കോര്‍പ്പറേഷന്‍ വണ്ടിവെന്ന് മൃതദേഹം കൊണ്ടുപോയി അവള്‍ തനിച്ചായി ,പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈ പിടിച്ച് നടന്നു ജീവിതത്തിലേക്ക് .
കൂലിപ്പണി പലതും ചൈത് കുടുംബം പോറ്റാന്‍ അവന്‍  തീരുമാനിച്ചു  ,പിറ്റേ  ദിവസം രാവിലെ പത്രമിടാന്‍ പോവുമ്പോഴായിരുന്നു അത് സംഭവിച്ചത് .എതിരെ വന്ന ഒരു ലൊറി അവനെ ഇടിച്ചിട്ടു .വലത്തെ കൈക്കു മുകളിലൂടെ ചക്രം കയറിയിറങ്ങി .സര്ക്കാര്‍ ആശുപത്രിയിലേക്ക് ആരോ എത്തിച്ചു.വേദന സഹിക്കാന്‍ പറ്റാതായി അവന്ന്: .നിലവിളിച്ച് ഓടിവന്ന ഭാര്യയെ കെട്ടി പിടിക്കാന്‍ കയ്യില്ല.ജീവിതത്തിലേക് വന്ന പിറ്റേ ദിവസം തന്നെ ഇത് സംഭവിച്ചത് മാനസികമായും അവനെ അലട്ടി.കലങ്ങിയ കണ്ണിലൂടെ വ്യക്തത ഇല്ലാതെ ഒരു മുഖം കണ്ടു .കണ്ണു തുടച്ചു നോക്കി .അതേ അവന്‍ തന്നെ , അവള്‍ വന്നത് സുഹൃത്തിന്റെ കൂടെയാണ് .എന്നാലും വന്നല്ലോ ."നീ പേടികണ്ടാ ഞാനുണ്ട് നിന്റെകൂടെ "സുഹൃത്തിന്റെ വാക്ക് വല്ലാത്ത ആശ്വാസമായി .എഴുന്നേറ്റ് ഇരിക്കാന്‍ തോനിയപ്പോള്‍ ഭാര്യഒന്നു താങ്ങാന്‍ ശ്രമിച്ചു കഴിയുന്നില്ല സുഹൃത്തും സഹായിച്ചു ചുമരില്‍ ചരിവെച്ച തലയിണയില്‍ പുറം വെക്കുമ്പോള്‍ ആ രണ്ട് കൈകള്‍ പുറത്തു കോര്‍ത്ത് കളിക്കുന്നത് അവനറിഞ്ഞു .പിന്നീട് കഞ്ഞി വാങ്ങാന്‍ പോയ അവളെയും മരുന്ന്‍ വാങ്ങാന്‍ പോയ അവനെയും തിരിച്ചു കണ്ടില്ല,അവളും എന്നെ ചതിച്ചിരിക്കുന്നു ,പിന്നീടങ്ങോട്ട് പട്ടിയുടെ അവസ്ഥയായിരുന്നു ആരും നോക്കാനില്ലാതെ വേദന കൊണ്ട് പിടഞ്ഞു .
*****************************************************
താഴെ നാഭിയില്‍ വന്ന  നിന്നും പിടച്ചില്‍ അവനെ  ചിന്തയില്‍ നിന്നും ഉണര്‍ത്തി .അതേ ഞാന്‍ അത് സാധിച്ചെടുത്തു എനിക്കന്യമായ ഒന്ന്‍ ,ഒരു പെണ്ണിനെ കീഴ്പ്പെടുത്താന്‍ എനിക്കു കഴിഞ്ഞിരിക്കുന്നു എന്നല്ലാം അവന്‍ അപ്പോള്‍ മനസ്സില്‍ വിജരിച്ചിട്ടുണ്ടവാം . അവള്‍ ഞെരങ്ങുകയായിരുന്നു .
*************************************************
ആശുപത്രിയില്‍ നിന്നും വീണ്ടും റയില്‍വേ സ്റ്റേഷനിലേക്ക് തന്നെയായിരുന്നു അവന്‍ വന്നത് ,പിന്നെ ജോലിക്കൊന്നും കഴിയാതെയായി ,ഭിക്ഷാടനം തൊഴിലായി .സുഹൃത്തും ഭാര്യയും കട വിറ്റ് എങ്ങോട്ടോ പോയിരിക്കുന്നു സ്ത്രീകളെ കാണുമ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു തരിപ്പ് തുടങ്ങിയത് എപ്പോഴായിരുന്നു എന്ന്‍ അവനറിഞ്ഞിരുന്നോ ആവോ
ഒരു ദിവസം രാത്രി കയ്യില്‍ കിട്ടിയ കാശ് എണ്ണി തിട്ടപ്പെടുത്താന്‍ മുന്നില്‍ വന്ന വണ്ടിയുടെ ആളൊഴിഞ്ഞ കമ്പാര്‍ട്മെന്‍റില്‍ കയറിയപ്പോഴാണ് അവളെ ശ്രദ്ധിച്ചത് അവള്‍ മൊബിലില്‍ ആരോടൊ കൊഞ്ചി കുഴയുകയായിരുന്നു .വണ്ടി നീങ്ങിയപ്പോളാണ് അവള്‍ അവനെ കണ്ടത് .അടിവയറ്റിലെ തരിപ്പ് അവന്‍ ആവശ്യപ്പെടാതെ തന്നെ കേറി വന്നു.അവള്‍ വശ്യമായി പുഞ്ചിരിച്ചുവോ ?.ഇല്ല തോന്നിയതാ അത് മൊബൈലിലൂടെ വേറെ ആരോടൊ ആണ് .അവിടെയെങ്ങും ആരുമില്ല .സഹിക്കാന്‍ കഴിഞ്ഞില്ല അവന്ന്‍ .ഓടിച്ചെന്ന് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത് അതിന്ന്‍ മുന്പ് അവള്‍ പുറത്തേക്ക് ചാടി പിന്നെ പ്രതികര ദാഹമായിരുന്നു .എല്ലാവരോടും
തല ഉയര്‍ത്താന്‍ ശ്രമിച്ച അവളുടെ തല അടുത്ത് കണ്ട ഒരു കല്ലെടുത്ത് കുത്തി മുറിവേല്‍പ്പിച്ചു "നീ എനിക്കുള്ളതാ എന്റേത് മാത്രം അടുത്ത വണ്ടിക്ക് തലവെച്ചാലും വേണ്ടീല നിന്നെ മതിവരുവോളം അനുഭവിച്ചിട്ടെ മറ്റെന്തും ഉള്ളൂ ,"അവന്‍ പിറു പിറുത്തു .
ഒരു കാല്‍ പെരുമാറ്റം പോലെ ആരെങ്കിലും വരുന്നുണ്ടോ.അവളെ തട്ടി വിളിച്ച് "പോകാം "അവള്‍ അനങ്ങുന്നില്ല തേങ്ങല്‍ മാത്രം

പാളങ്ങള്‍ക്കിടയിലുടെ ആ ശ്മശാനത്തില്‍ നിന്നും  തിരിച്ചു നടക്കുമ്പോള്‍, അവന്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. അവനതു ലഭിച്ചിരിക്കുന്നു. അവന്റെ വഴികള്‍ പ്രതിഫലിപ്പിച്ചേക്കാവുന്ന കണ്ണാടി പോലൊന്ന്...
വശ്യമായ ഒരു തിളക്കം ആ കണ്ണുകളിലുണ്ടായിരുന്നു. ഒരു പരിഹാസം കലര്‍ന്നത്...
ആ പൊട്ടിച്ചിരിക്കൊപ്പം ഒരു  തേങ്ങലും, ഇരുട്ടിന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടിരുന്നു.അപ്പോള്‍ ദൂരെ നിന്ന്‍ ഒരു ഒരു നേര്‍ത്ത ശബ്ദം
"നീയാരെന്നവര്‍ ചോദിച്ചേക്കാം,
 കാട്ടാള ഹൃദയമുള്ള കാവല്‍ നായ്ക്കള്‍ ,
 നിന്നെയവര്‍ ആട്ടിപ്പായിച്ചേക്കാം...
 മുഷിഞ്ഞു നാറിയ നിന്‍റെ കുപ്പായക്കീശയിലെ,
 വിയര്‍ത്ത നാണയത്തുട്ടുകളവര്‍ തട്ടിപ്പറിച്ചേക്കാം...
 ഇനിയുള്ള ജീവിതം കാരാഗൃഹത്തീലോ -----
 അവളുടെ  ഓരോ തുള്ളി രക്തത്തിനും അമ്മയുണ്ട്‌...
 നീ മാത്രം അനാഥന്‍; ...."
അപ്പോഴേക്കും അടുത്തെത്തിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയുടെ ചൂളംവിളിയില്‍ അവന്റെ പൊട്ടിച്ചിരി അലിഞ്ഞു 

No comments:

Post a Comment