Sunday, 24 February 2013
സ്ത്രീധനം നാടിന് ആപത്ത്
ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയിലാണ് ആ ഉമ്മയെ കണ്ടത്,ബസ്സില്‍ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു അവര്‍, വാര്‍ദ്ധക്യം ആ മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയിരിക്കുന്നു, കാറ്റത്ത് നെരച്ച തലമുടികള്‍ പാറിക്കളിക്കുന്നു ,മുഷിഞ്ഞ കറുത്ത തട്ടം നേരെയാക്കാന്‍ ഉറക്കത്തിലും അവര്‍ ശ്രമിക്കുന്നുണ്ട്, ബസ്സ് ഒരു ഘട്ടറില്‍ കയറി ഇറങ്ങിയപ്പോ ഉണര്‍ന്ന അവര്‍ കയ്യിലുള്ള ബാഗില്‍ നിന്നും ഒരു ഓറഞ്ച് എടുത്ത് തിന്നാന്‍ തുടങ്ങി . അവരെ നോക്കി ഇരുന്ന്‍ ഞാനും പതുക്കെ ഉറക്കത്തിലേക്ക്,
ഉണര്‍ന്നപ്പോ ബസ്സ് ബാംഗ്ലൂരില്‍ എത്തിയിരിക്കുന്നു, ഒന്ന്‍ മൂരിനിവര്‍ന്ന് ബാഗും എടുത്ത് പുറത്തേക്കിറങ്ങി .നല്ല ചൂട് ,നേരത്തെ വിളിച്ച് പറഞ്ഞതിന്‍ പ്രകാരം സുഹൃത്തും ഭാര്യയും പിക്ക് ചെയ്യാന്‍ വന്നിട്ടുണ്ട് , അവരെ കണ്ട സന്തോഷത്തില്‍ കുശാലാന്വേഷണം നടത്തുംബോള് ആ ഉമ്മ അരികിലേക്ക് വന്നു ,
"കുട്ട്യേ ഈ അഡ്രസ്സ് എവിടേന്ന് അറിയോ ?"
കയ്യില്‍ ചുരുട്ടി പിടിച്ച ആ തുണ്ട് കടലാസ്സ് സുഹൃത്ത് വാങ്ങി നോക്കി ,സുഹൃത്തിന് ആ സ്ഥലം അറിയാം ,
"നേരെ പോയാല്‍ ട്ടാക്സി കിട്ടും അവര്‍ക്ക് കാണിച്ചു കൊടുത്താമതി അവര്‍ കൊണ്ട് വിട്ടോളും "
"എനിക്കിബടെയൊന്നും അറിയൂല്ല ഒന്ന്‍ സകായിക്കാന്‍ പറ്റ്യോ ?"
"ഞങ്ങള്‍ക്ക് ധാരാളം ജോലിയുണ്ട് തള്ളേ വേറെ ആരോടെങ്കിലും ചോദിക്ക് " സുഹൃത്ത് അവരെ പുച്ഛത്തോടെ ആട്ടിയോടിച്ച് എന്‍റെ ബാഗുമായി നടന്നകന്നു , കൂടെ ഞാനും യാന്ത്രികമായി ,,,,,,,,,,
പിന്നെ അവന്‍റെ പുതിയ വിദേശ നിര്‍മ്മിത കാറിലേക്ക് ഏസിയുടെ തണുപ്പും ചെറിയ സംഗീതവും, കാര്‍ റോഡില്‍ കുതിച്ചു നീങ്ങുകയാണ്. അവന്‍ വാ തോരാതെ സംസാരിക്കുന്നുണ്ട് ,ഓഹരി വിപണി ചാഞ്ചാട്ടം പെട്രോള്‍ വില , പുതിയ പബ്ബുകളുടെ ബിസിനസ്സ് സാധ്യത , പക്ഷേ ഞാന്‍ അപ്പോഴും ആ ഉമ്മയിലായിരുന്നു ,ആ മുഖത്തെ ദയനീയത മനസ്സീന്നു പോകുന്നില്ല ,കുറ്റബോധം വല്ലാണ്ട് വേട്ടയാടുന്നു .സഹായം നിരസിക്കുക എന്ന മഹാ പാതകം ചൈതിരിക്കുന്നു .ചില കൂട്ടികീഴിക്കലുകള്‍ക്ക് ശേഷം സുഹൃത്തിനോട് കാറ് തിരിച്ചു വിടാന്‍ കല്‍പ്പിച്ചു .
"ആ തള്ള പറഞ്ഞ സ്ഥലം മഹാ പിഴയാ മോനേ " സുഹൃത്തിന്‍റെ ഉപദേശം
"ഈശ്വരാ ഇനി എന്തെല്ലാം കാണണം"അവന്‍റെ കേട്ട്യോളുടെ രോദനം
ബസ്സ് സ്റ്റാന്‍റില്‍ വന്നപ്പോ കരഞ്ഞ കണ്ണുമായി ആ ഉമ്മ ,വാര്‍ദ്ധക്യമൊന്നും പ്രശ്നമാക്കാതെ കാമ കണ്ണുമായി പലരും സഹായം വാഗ്ദാനം ചൈത് രംഗത്തെത്തിയിട്ടുണ്ട് ,.കാറില്‍ നിന്നും ഇറങ്ങി നേരെ ആ ഉമ്മയുടെ അടുത്തെത്തി
"ഉമ്മ വരൂ ഉമ്മക്ക് പൊവേണ്ട സ്ഥലത്തേക്ക് ഞങ്ങള് കൊണ്ടുവിടാം "
കണ്ണ്‍ തുടച്ച് അവര്‍ ഞങ്ങളുടെ കൂടെ കാറിലേക്ക് ,സുഹൃത്തിന്‍റെ ഭാര്യക്ക് മുഷിഞ്ഞു നാറ്റം സഹിക്കാനാവുന്നില്ല ,അവള്‍ ഗ്ലാസ് താഴ്ത്തി വെച്ച് പുറത്തേക്ക് നോക്കിയിരുന്നു ,
"ഉമ്മയുടെ ആരാ ഇവിടെയുള്ളത് "
"ഇന്‍റെ മോളാ ,,,ഓളെ ഇബിടക്കാ കെട്ടിച്ചേക്ക്ണത് "
"അപ്പോ കൂടെ ആരും വന്നില്ലേ ?"
"അതിന് ഇനിക്ക് ആരുംല്ല്യാ ,ഉള്ള ഒരുത്തിനേയാ ഇങ്ങട്ട് കെട്ടിച്ചയച്ചത് " ഉമ്മ കരഞ്ഞ് മൂക്ക് പിഴിഞ്ഞു ,സുഹൃത്തിന്‍റെ ഭാര്യ അറപ്പോടെ ചര്‍ര്ദിച്ചു ,
"മോള്‍ക്ക് ബിശേഷംണ്ടോ ?"ഉമ്മ സുഹൃത്തിന്‍റെ ഭാര്യയെ തലോടി ചോദിച്ചു ,
കലിപ്പോടെ എന്തോ പറയാന്‍ തുനിഞ്ഞ അവളെ സുഹൃത്ത് കാറിലെ കണ്ണാടിയിലൂടെ വിലക്കി ,
പിന്നെ ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ ഉമ്മ മനസ്സ് തുറന്നു ,
ഒരു വര്‍ഷമായി മോളെ ഇങ്ങോട്ട് കെട്ടിച്ചയച്ചിട്ട് ,നാട്ടില്‍ നിന്നും പല തരത്തിലുള്ള ആലോചനകള്‍ വന്നിരുന്നു പക്ഷേ അവര്‍ ചോദിച്ച സ്ത്രീധന തുക ഉണ്ടാക്കാന്‍ കഴിഞ്ഞില്ല ,ആയിടെ ആരോ കൊണ്ട് തന്ന ആലോചനയാ ഇത് ,പത്തു പവനും പതിനായിരം രൂപയും സ്ത്രീധനമായി കൊടുത്തു ,അത് തന്നെ ഉണ്ടാക്കാന്‍ വല്ലാണ്ട് പാടുപെട്ടു , ഇപ്പോള്‍ പണം ചോദിച്ച് അവളെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ട് പോലും ,പണവുമായി വന്നിരിക്കുകയാണ് ഈ പാവം ,
കയ്യിലുള്ള കവറിലെ മുഷിഞ്ഞ നോട്ടുകള്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു ,
കാറ് ഉമ്മ പറഞ്ഞ സ്ഥലത്തെത്തി ,വല്ലാത്ത ഒരു തെരുവ് ,നെരച്ച കെട്ടിടങ്ങളും വൃത്തികെട്ട മണവും ,നായ്ക്കളും മനുഷ്യരും തുല്ല്യ സ്വതന്ത്രത്തോടെ അവിടെ വിഹരിക്കുന്നു ,പാട് പെട്ട് ആ വീട് കണ്ടുപിടിച്ചു ,എല്ലും തോലുമായ ഒരു സ്ത്രീരൂപം വാതില്‍ക്കല്‍ വന്നു നിന്നു ,
"ഇന്‍റെ മോളെ !!!!!!"
"ഉമ്മാ .........ഇങ്ങള് ഇന്നേ ഈ ........നരഗത്തില് .........
ഉമ്മയുടേയും മകളുടെയും സ്നേഹ പ്രകടനത്തിന് ഭംഗം വരുത്തി കൊണ്ട് ഒരു വൃദ്ധന്‍ അങ്ങോട്ട് കയറിവന്നു ,കാഴ്ചയില്‍ ഉമ്മയെക്കാള്‍ വയസ്സ് തോന്നിക്കും ,മൂപ്പരാണ് ഈ കുട്ടിയുടെ ഭര്‍ത്താവ് .ഞങ്ങളെ കൂടെ കണ്ടത് മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടില്ല ,
"ഏ ആത്മിലോകോം കോന്‍ ഹേ " മൂപ്പര് ഹിന്ദിയിലാ .......
"ഹം ഉസ്ക്കാ ...........(കൂട്ടുക്കാരന്‍റെ വാക്കുകള്‍ മുഴുവനാക്കാന്‍ മൂപ്പര് സമ്മദിച്ചില്ല )
"മേം പഹലെ ബത്തായാക്കാ പൈസാ തുമാരേ പാസ് ഹേ ?" (ഞാന്‍ മുന്പ് പറഞ്ഞ പൈസ നിന്‍റെ കയ്യിലുണ്ടോ ?)
"ഹാം ജീ " ഉമ്മയും ഹിന്ദിയില്‍ ,,,,,
പിന്നെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ആ പണം അയാള്‍ക്ക് നല്‍കി ,പണം കിട്ടിയ സന്തോഷത്തോടെ അയാള്‍ അവിടം വിട്ടിറങ്ങി ,
"ഉമ്മാ എന്തിന് ഈ നരഗത്തിലേക്ക് ഈ കുട്ടീനെ കെട്ടിച്ചു "
"എന്താ ചെയാ മോനേ പെങ്കുട്ട്യാല് പ്രായായാല്‍ കെട്ടിക്കണ്ടേ ,വല്ല്യ സ്ത്രീധനം ഞമ്മക്കൊന്നും കൂട്ട്യാ കൂടില്ല്യാ ,അപ്പോ ഇതൊക്കെ തന്നെ ബജ്ജ് "
"ഇതിലും നല്ലത് ഇങ്ങക്ക് ഇനിക്ക് ഇത്തിരി ബെഷം മാങ്ങി തരായിരുന്നു .ഇബടെ ഞാന്‍ മൂപ്പര്‍ടെ മാത്രം കേട്ട്യോളല്ല .മൂപ്പര് കൂട്ടി കൊണ്ടോര്‍ണ എല്ലാരേം കൂടിയാ " പിന്നെ കരച്ചിലോടെ കരച്ചില്‍ ,
ഒരു വല്ലാത്ത കെണിയിലാണ് ഈ കുട്ടി പെട്ടത് എന്ന്‍ മനസ്സിലായി ,എന്‍റെ ഉള്ളിലെ ഞാന്‍ ഉണര്‍ന്നു .പിന്നെ അവരെ അവിടന്ന്‍ രക്ഷിക്കാനുള്ള ത്വര ,
"കുട്ടി എടുക്കാനുള്ളതെല്ലാം എടുത്തോ ഇങ്ങളെ ഞാന്‍ നാട്ടില് കൊണ്ട് വിടാം "
"നീ വേണ്ടാത്ത കാര്യത്തില്‍ തലയിടേണ്ട ഈ സ്ഥലം അത്ര പന്തിയല്ല " കൂട്ടുക്കാരന്‍ എതിര്‍ത്തു ,
അപ്പോഴേക്കും വടിയും മറ്റ് ആയുധങ്ങളുമായി കുറേ പേര്‍ ഞങ്ങളെ വളഞ്ഞു ,അവര് ഞങ്ങളെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റി ,.
"ജീവന്‍ വേണേമെങ്കില് ഇവിടന്ന് വിട്ടോ " കൂട്ടത്തിലുള്ള മലയാളി ശബ്ദം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു .
"ഞമ്മള് ഏതായാലും കുടുങ്ങി ഇങ്ങള് രക്ഷപെട്ടോളീ ഇങ്ങക്ക് ഞമ്മളെ രക്ഷപ്പെടുത്താനാകൂലാ ................. "
കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തുന്നതിന്ന് മുന്പ് കേട്ട നിലവിളി അതായിരുന്നു .
രണ്ട് ദിവസം സുഹൃത്തിന്‍റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ ഇരുന്ന്‍ ,ഒന്നും ചെയ്യാനാവാത്ത തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് വിലപിച്ചു ,
"പോലീസും ഭരണകൂടവും അവര്‍ക്ക് തുണയായുണ്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ,ഒരു വന്‍ മാഫിയ സംഘം തന്നെ ഇതിന്നു പിറകിലുണ്ട് " പിറ്റേ ദിവസത്തെ സുഹൃത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ...
Tuesday, 19 February 2013
കുടിയന്‍റെ കുബസാരം
അരി വാങ്ങാന്‍ കൊടുത്ത കാശ്കൊണ്ട് കൂട്ടുക്കാരോടൊപ്പം കുടിച്ച് കൂത്താടി വെറും കയ്യോടെ വീട്ടിലെത്തിയപ്പോ വിശന്ന്‍ തളര്‍ന്നുറങ്ങിയ മോളുടെ മുഖം അവനെ വേട്ടയാടി.
വഴിയില്‍ വെച്ച് കള്ളന്മാര്‍ ആക്രമിച്ച് പണം അപഹരിച്ചു എന്ന്‍ ഭാര്യയോട് കളവ് പറഞ്ഞപ്പോ വിധിയെ പഴിച്ച അവളുടെ നിശ്വാസം അവന്‍റെ ഉള്ളില്‍ തേങ്ങലായി ,
അച്ഛന്‍ കള്ളുകുടിച്ച് വരുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്ന മോളുടെ കരച്ചില്‍ അവന്‍റെ മേല്‍ കടുത്ത ശിക്ഷയായി .
കള്ളും കുടിച്ച് കുടുംബത്തേ മറന്നോരു ജീവിതമില്ല എന്നരു തീരുമാനം ഇത്ര വൈകിയതെന്തേ എന്ന വേവലാതി മാത്രം ഇപ്പോ അവനില്‍ ബാക്കിയായി ,,,,,
വഴിയില്‍ വെച്ച് കള്ളന്മാര്‍ ആക്രമിച്ച് പണം അപഹരിച്ചു എന്ന്‍ ഭാര്യയോട് കളവ് പറഞ്ഞപ്പോ വിധിയെ പഴിച്ച അവളുടെ നിശ്വാസം അവന്‍റെ ഉള്ളില്‍ തേങ്ങലായി ,
അച്ഛന്‍ കള്ളുകുടിച്ച് വരുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്ന മോളുടെ കരച്ചില്‍ അവന്‍റെ മേല്‍ കടുത്ത ശിക്ഷയായി .
കള്ളും കുടിച്ച് കുടുംബത്തേ മറന്നോരു ജീവിതമില്ല എന്നരു തീരുമാനം ഇത്ര വൈകിയതെന്തേ എന്ന വേവലാതി മാത്രം ഇപ്പോ അവനില്‍ ബാക്കിയായി ,,,,,
Thursday, 14 February 2013
കേരളീയം
ഒരു പ്രത്യേക മത വിഭാഗത്തിന്‍റെ ആചാരങ്ങള്‍ എടുത്ത് അതാണ് കേരളീയ രീതി എന്ന്‍ പ്രചരിപ്പിക്കുന്ന ഒരു വന്‍ കോക്കസ് വര്‍ഷങ്ങളായി ഇവിടെ വിലസ്സി നടക്കുന്നു ,
അതില്‍ നിന്നാണ് വിളക്ക് കൊളുത്തല്‍ പ്രശ്നവും അമ്പല മാതൃകയുള്ള കെട്ടിടങ്ങളും വിനോദ സഞ്ചാരികളെ പൊട്ട് തൊട്ട് താലമേന്തി സ്വീകരിക്കലും എല്ലാം നടക്കുന്നത് .
കേരളത്തിന് മഹത്തായ ഒരു സംസ്കാരമുണ്ട് അത് ഹിന്ദുവിന്‍റെയോ മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ മാത്രം സംസ്കാരമല്ല ,മറിച്ച് എല്ലാറ്റിന്റെയും സമിശ്രമായ സംസ്കാരമാണ്.
ഇപ്പൊഴും നിര്‍ബന്ദിതമായി പ്രായമായ പെണ്‍ കുട്ടികളെ മുട്ട് വരെയുള്ള ഡ്രസ് ധരിപ്പിക്കുന്ന എത്രയോ സ്കൂളുകളുണ്ട് ഈ കേരളത്തില്‍ ,പഠനത്തോടൊപ്പം മുന്‍വിധികളുള്ള ഒരു സംസ്ക്കാരവും അവിടെ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം ,
മതം എന്നത് മനുഷ്യനെ നേര്‍ വഴിക്കു നടത്താനുള്ളതാണ്,എല്ലാ മതങ്ങളേയും പുച്ഛിച്ചു തള്ളി ,മത പണ്ഡിതര്‍ മൊത്തം കള്ളത്തരമുള്ളവരാണെന്ന് പ്രചരിപ്പിച്ച് മതത്തില്‍ നിന്നും പുതിയ തലമുറയെ അടര്‍ത്തി എടുക്കുന്ന ഇത്തരം പ്രവണത ഈ സമൂഹത്തെ എവിടെ എത്തിക്കുന്നു എന്ന്‍ ചിന്തിച്ചിട്ടുണ്ടോ ??
ധാര്‍മികത ഇല്ലാത്ത ഇത്തരം സമൂഹമാണ് ,മദ്യത്തിലും മയക്കു മരുന്നിലും അഭയം പ്രാപിക്കുന്നത് ,മദ്യത്തിന്റെ ലഹരിയില്‍ അവന്‍ മറ്റ് പല തിന്മയിലേക്കും കാല്‍വെക്കുന്നു ,സ്ത്രീപീഡനവും കൊള്ളയും കൊലയും പീഡനങ്ങളും അവസ്സാനിപ്പിക്കണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ ,അത് ദൈവ വിശ്വാസമാണ് ,നന്മക്കും തിന്മ ക്കും അതിന്‍റേതായ അളവില്‍ മരണശേഷം പ്രതിഫലവും ശിക്ഷയും ഉണ്ടെന്ന വിശ്വാസം
PUBLIC TOILET
ധാരാളം വെള്ളം കുടിക്കല്‍ ഇന്ന്‍ മുതല്‍ ശീലമാക്കാന്‍ തീരുമാനിച്ചു ,വെളളം കൂടുതല്‍ കുടിക്കുന്നത് നല്ലതാണത്രേ ,ഒരു ബുദ്ധിമുട്ടേയുള്ളൂ ഇടക്കിടക്ക് മൂത്രമൊഴിക്കേണ്ടി വരും.
രാവിലെ മസ്കറ്റിലെ ഒരു പബ്ലിക്ക് ടോയ് ലറ്റില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോ ചുവരില്‍ ആരോ മനോഹരമായ ഒരു സ്ത്രീ രൂപവും റോസാ പൂവും വരച്ചിരിക്കുന്നു ,അതിന്ന്‍ മുകളില്‍ വാലന്‍റൈസ്ഡേ ആശംസകള്‍ എന്നും ഇഷ്ടന്‍ എഴുതിയിട്ടുണ്ട് , ഫേസ്ബൂക്ക് അകൌണ്ട് ഇല്ലാത്ത ഒരു പാവത്തിന്‍റെ പോസ്റ്റായി തോന്നി എനിക്കത്.
വെള്ളം കൂടി കാരണം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ വീണ്ടും മൂത്ര ശങ്ക.
ടോയ് ലറ്റില്‍ കയറിയപ്പോ ആദ്യം ശ്രദ്ധിച്ചത് ആ പോസ്റ്റ് ,പക്ഷേ അതിന്ന്‍ ചുവടെ ധാരാളം കമന്‍റുകളും ,
"നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ "
"ഞാനും പ്രണയിച്ചിരുന്നു എന്‍റെ അന്നമ്മ ടീച്ചറെ"
"ഇവിടെ ഓരോന്ന്‍ എഴുതി വൃത്തികേടാക്കരുത് "
"എല്ലേല്‍ ഒടുക്കത്തെ വൃത്തിയല്ലേ ഇവിടം "
"നല്ല വര നിനക്കു ഭാവിയുണ്ട് മോനേ "
"നിനക്ക് നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ബോര്‍ഡ് എഴുതാന്‍ പൊയ്ക്കൂടെ "
"ഇവിടെ രാഷ്ട്രീയം പറയാന്‍ പാടില്ല"
വേറെ ചില സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയ കമന്‍റുകളും,,,,,
നല്ല ചൂടുള്ള ചര്‍ച്ച പോക്കറ്റില്‍ പരത്തിയപ്പോ പേന കയ്യില്‍ തടഞ്ഞു ,ഒന്നും എഴുതാന്നില്ല പക്ഷേ പോസ്റ്റ് താഴെ പോകരുതല്ലോ .ഒരു ഡോട്ട് ഇട്ട് പോസ്റ്റ് ഉയര്‍ത്തിയ സന്തോഷത്തോടെ ഇറങ്ങി നടന്നു ,,,,,,,,,,,,,,,
രാവിലെ മസ്കറ്റിലെ ഒരു പബ്ലിക്ക് ടോയ് ലറ്റില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോ ചുവരില്‍ ആരോ മനോഹരമായ ഒരു സ്ത്രീ രൂപവും റോസാ പൂവും വരച്ചിരിക്കുന്നു ,അതിന്ന്‍ മുകളില്‍ വാലന്‍റൈസ്ഡേ ആശംസകള്‍ എന്നും ഇഷ്ടന്‍ എഴുതിയിട്ടുണ്ട് , ഫേസ്ബൂക്ക് അകൌണ്ട് ഇല്ലാത്ത ഒരു പാവത്തിന്‍റെ പോസ്റ്റായി തോന്നി എനിക്കത്.
വെള്ളം കൂടി കാരണം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ വീണ്ടും മൂത്ര ശങ്ക.
ടോയ് ലറ്റില്‍ കയറിയപ്പോ ആദ്യം ശ്രദ്ധിച്ചത് ആ പോസ്റ്റ് ,പക്ഷേ അതിന്ന്‍ ചുവടെ ധാരാളം കമന്‍റുകളും ,
"നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ "
"ഞാനും പ്രണയിച്ചിരുന്നു എന്‍റെ അന്നമ്മ ടീച്ചറെ"
"ഇവിടെ ഓരോന്ന്‍ എഴുതി വൃത്തികേടാക്കരുത് "
"എല്ലേല്‍ ഒടുക്കത്തെ വൃത്തിയല്ലേ ഇവിടം "
"നല്ല വര നിനക്കു ഭാവിയുണ്ട് മോനേ "
"നിനക്ക് നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ബോര്‍ഡ് എഴുതാന്‍ പൊയ്ക്കൂടെ "
"ഇവിടെ രാഷ്ട്രീയം പറയാന്‍ പാടില്ല"
വേറെ ചില സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയ കമന്‍റുകളും,,,,,
നല്ല ചൂടുള്ള ചര്‍ച്ച പോക്കറ്റില്‍ പരത്തിയപ്പോ പേന കയ്യില്‍ തടഞ്ഞു ,ഒന്നും എഴുതാന്നില്ല പക്ഷേ പോസ്റ്റ് താഴെ പോകരുതല്ലോ .ഒരു ഡോട്ട് ഇട്ട് പോസ്റ്റ് ഉയര്‍ത്തിയ സന്തോഷത്തോടെ ഇറങ്ങി നടന്നു ,,,,,,,,,,,,,,,
Monday, 4 February 2013
മുല്ലപൂവിന്‍റെ മണമുള്ള ചിക്കന്‍ ഫ്രൈ
"സാലി നീ ഇന്ന്‍ ഭക്ഷണമൊന്നും ഉണ്ടാകേണ്ട "
"അതെന്താ ഇന്ന്‍ പട്ടിണി കിടക്കാന്‍ തീരുമാനിച്ചോ ?"സാലിചേച്ചിയുടെ കുറിക്കുള്ള മറുപടി ,
"അതല്ല ഇന്ന്‍ എല്ലാം ഞാന്‍ ഉണ്ടാക്കാം നീ ഇവിടെ വന്ന്‍ ടിവി കണ്ടോണ്ടിരിക്ക് "
"അപ്പോ എന്നേം മക്കളേം പട്ടിണിക്കിടാനുള്ള പരിപാടിയാണല്ലേ "
ടിവിയുടെ റിമോട്ട് സാലിചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് സാബുച്ചായന്‍ അടുക്കളയില്‍ സജീവമായി ,ആദ്യം വെണ്ടക്കയും ഉരുളന്‍ കിഴങ്ങും തക്കാളിയും മുളകും എല്ലാം കയ്യിലെടുത്ത് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു , " ദൈവമേ എന്നെ രക്ഷിക്കണേ ",.
"ഇന്ന്‍ വെജിറ്റബിള്‍ കറി പോരേ "അടുക്കളയില്‍ നിന്നും ഒരു ചോദ്യം
"എന്തായാലും കുഴപ്പമില്ല,വെളിച്ചണ്ണ കുറച്ച് എടുത്താമതി.ഒരു മാസം തട്ടി ഒപ്പിക്കാനുള്ളതാ ,"
"ഇപ്പോ ടെക്നിക്ക് പിടികിട്ടി അപ്പോ വെളിച്ചെണ്ണയിലാണ് ടേസ്റ്റ് കിടക്കുന്നത് അതാണ് അത് കുറച്ചെടുക്കാന്‍ പറഞ്ഞത്,കളി എന്നോടോ "സാബുച്ചായന്‍റെ ആതമഗതം
അടുക്കളയില്‍ സാബുച്ചായന്‍റെ തട്ടും മുട്ടും കേള്‍ക്കുന്ന സമയത്ത് ടിവി യില്‍ "മാനസപുത്രി "തകര്‍ക്കുന്നു ,
"എന്‍റെ കല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുക്കാരാ " മൊബൈല്‍ ശബ്ദിച്ചു .
"ഇച്ചായാ ഫോണ്‍ മാവൂര്‍ക്കയാണ്,"
"ഞാന്‍ ബിസിയാ എന്താ കാര്യം എന്ന്‍ ചോദിക്ക് "
"മാവൂര്‍ക്കയും ലൂസിയും വിരുന്നിന് വരുന്നു എന്ന്‍ "
"ങേ !!!!!,വിരുന്നോ ഇപ്പോഴോ: ,അയാള്‍ക്ക് കോഴി വേണ്ടി വരും. "
"ഫ്രിഡ്ജില്‍ ഉണ്ട് നമുക്ക് അത് ശരിപ്പെടുത്താം,"
"നീ ഇങ്ങോട്ട് വരേണ്ട ,എല്ലാം ഞാന്‍ നോക്കികൊള്ളാം"
"ഇച്ചായാ വിരുന്നുക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കേണ്ടേ,ഇങ്ങള് മാറി നിക്ക് ഞാനുണ്ടാക്കാം "
"സാലി എനിക്കു ദേഷ്യം വരുന്നുണ്ട് .നിന്നോട് ടിവി കണ്ടിരിക്കാനാ പറഞ്ഞത്,ഇതിന്‍റെ ടെക്നോളജിയൊക്കെ എനിക്കറിയാം ,വെറുതെയല്ല ഞാന്‍ പത്താം ക്ലാസ് ജയിച്ചത് "
"അതെന്താ പത്താം ക്ലാസ് പരീക്ഷക്ക് പാചകമായിരുന്നോ വിഷയം "
"സാലി നീ എന്‍റെ കയ്യീന്ന് മേടിക്കും,"
"ഇല്ലാ ഞാനൊന്നും പറഞ്ഞില്ലേ നിങ്ങളായി നിങ്ങളെ പാടായി ,നാളെ ഫേസ്ബുക്കില്‍ ഭക്ഷണം മോശമായി എന്ന പോസ്റ്റ് വന്നാല്‍ എന്നെ കുറ്റം പറയരുത് "
"പറയുന്നില്ല പോരേ "
"അവര് വന്നൂന്ന് തോന്നുന്നു ഒന്നങ്ങോട്ട് ഇറങ്ങി ചെന്ന്‍ സ്വീകരിക്ക് ഇച്ചായാ "
"നീ സ്വീകരിച്ചാ മതി ഞാന്‍ അടുക്കളയിലാ എന്ന്‍ പറ"
,ചിക്കന്‍റെ മണം മാവൂര്‍ക്കയുടെ മനസ്സ് നിറച്ചു ,ലൂസിയുടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം
"ലൂസി സാബു കരുതികൂട്ടി തന്നെയാ "
"അതേ മാവൂര്‍ക്കാ നല്ല മണം ,"
വീട്ടിന്നകത്തേക്ക് കയറിയപ്പോഴേക്കും ഡൈനിങ് ടേബിള്‍ ഭക്ഷണം കൊണ്ട് നിറഞ്ഞു ,സാലിക്ക് കണവന്റെ സാമര്‍ത്യത്തില്‍ അഭിമാനം ,ലൂസിക്കും മാവൂര്‍ക്കയ്ക്കും തിന്നാനുള്ള ആക്രാന്തം ,
അപ്പോഴേക്കും മുറിയിലാകേ മുല്ലപ്പൂവിന്‍റെ പരിമളം പരന്നിരുന്നു .
പിന്നെ കുറച്ചു നേരം കുശലാന്വേഷണങ്ങള്‍ ,
"ഇനി വൈകിക്കേണ്ട നമുക്ക് തുടങ്ങാം,എന്‍റെ പ്രിപ്പറേഷനാ എല്ലാം ചൂടോടെ കഴിക്കണം "
സാബുവിന്റെ ആ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തുനിന്ന മാവൂര്‍ക്കക്ക് ആശ്വാസം,
ആദ്യം തന്നെ പൊരിച്ച ഒരു ചിക്കന്‍ പ്പീസ് കയ്യിലെടുത്ത മാവൂര്‍ക്കക്ക് എന്തോ ഒരു പന്തികേട്.അത് ലൂസിയുടെ ചെവിയില്‍ മന്ത്രിച്ചു ,
"ഒന്ന്‍ മണത്തു നോക്കിക്കേ ചിക്കന് എന്തോ കുഴപ്പമുണ്ട് "
ലൂസിയും ചിക്കനെടുത്ത് മണത്തു നോക്കി "ശരിയാ എന്താ സാബൂ ചിക്കന് ഒരു മുല്ലപ്പൂവിന്‍റെ മണം " ലൂസിയുടെ വാക്കുക്കള്‍ വെള്ളിടിപോലെ കൊണ്ടത് സാലിക്ക് ,
"മുല്ലപ്പൂവിന്‍റെ മണമോ" സാലിയും ഒരു പീസെടുത്ത് മണത്തു നോക്കി ,"ശരിയാണല്ലോ !!!!!"
"ഇച്ചായാ ഇങ്ങള് ഏത് എണ്ണയിലാ ഇത് പൊരിച്ചത് "
"ഷെല്‍ഫിലുണ്ടായിരുന്ന ശുദ്ധമായ ആ പാരച്യൂട്ട് വെളിചണ്ണയിലാ പൊരിച്ചത്"
"അയ്യോ !!! ഇച്ചായാ അത് മുല്ല പൂവിന്‍റെ മണമുള്ള ഹെയര്‍ ഓയിലാ. ദൈവമേ !!!!!!"
ലൂസി കൈ കഴുകി എണീറ്റു ,അപമാനം സഹിക്കവയ്യാതെ സാബു ബെഡ്റൂമില്‍ പോയി വാതിലടച്ച് കിടന്നു,സാലി അടുക്കളയിലേക്ക് ഓടി വായിക്ക് രുചിയായി എന്തേലും ഉണ്ടാക്കാന്‍
പിന്നെ എങ്ങും നിശബ്ദത ആരും ഒന്നും മിണ്ടുന്നില്ല ,
"കറും!!@# മൂറും@#$#കറും മൂറും #@@# "എന്ന ശബ്ദം കേട്ട് എല്ലാരും ഡൈനിങ് റൂമില്‍ വന്നപ്പോള്‍ മാവൂര്‍ക്ക മുല്ലപ്പൂവിന്‍റെ പരിമളം ആസ്വദിച്ച് പൊരിച്ച ചിക്കന്‍ കഴിക്കുകയായിരുന്നു ...............
Subscribe to:
Comments (Atom)
.jpg)
