Thursday, 14 February 2013
കേരളീയം
ഒരു പ്രത്യേക മത വിഭാഗത്തിന്‍റെ ആചാരങ്ങള്‍ എടുത്ത് അതാണ് കേരളീയ രീതി എന്ന്‍ പ്രചരിപ്പിക്കുന്ന ഒരു വന്‍ കോക്കസ് വര്‍ഷങ്ങളായി ഇവിടെ വിലസ്സി നടക്കുന്നു ,
അതില്‍ നിന്നാണ് വിളക്ക് കൊളുത്തല്‍ പ്രശ്നവും അമ്പല മാതൃകയുള്ള കെട്ടിടങ്ങളും വിനോദ സഞ്ചാരികളെ പൊട്ട് തൊട്ട് താലമേന്തി സ്വീകരിക്കലും എല്ലാം നടക്കുന്നത് .
കേരളത്തിന് മഹത്തായ ഒരു സംസ്കാരമുണ്ട് അത് ഹിന്ദുവിന്‍റെയോ മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ മാത്രം സംസ്കാരമല്ല ,മറിച്ച് എല്ലാറ്റിന്റെയും സമിശ്രമായ സംസ്കാരമാണ്.
ഇപ്പൊഴും നിര്‍ബന്ദിതമായി പ്രായമായ പെണ്‍ കുട്ടികളെ മുട്ട് വരെയുള്ള ഡ്രസ് ധരിപ്പിക്കുന്ന എത്രയോ സ്കൂളുകളുണ്ട് ഈ കേരളത്തില്‍ ,പഠനത്തോടൊപ്പം മുന്‍വിധികളുള്ള ഒരു സംസ്ക്കാരവും അവിടെ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം ,
മതം എന്നത് മനുഷ്യനെ നേര്‍ വഴിക്കു നടത്താനുള്ളതാണ്,എല്ലാ മതങ്ങളേയും പുച്ഛിച്ചു തള്ളി ,മത പണ്ഡിതര്‍ മൊത്തം കള്ളത്തരമുള്ളവരാണെന്ന് പ്രചരിപ്പിച്ച് മതത്തില്‍ നിന്നും പുതിയ തലമുറയെ അടര്‍ത്തി എടുക്കുന്ന ഇത്തരം പ്രവണത ഈ സമൂഹത്തെ എവിടെ എത്തിക്കുന്നു എന്ന്‍ ചിന്തിച്ചിട്ടുണ്ടോ ??
ധാര്‍മികത ഇല്ലാത്ത ഇത്തരം സമൂഹമാണ് ,മദ്യത്തിലും മയക്കു മരുന്നിലും അഭയം പ്രാപിക്കുന്നത് ,മദ്യത്തിന്റെ ലഹരിയില്‍ അവന്‍ മറ്റ് പല തിന്മയിലേക്കും കാല്‍വെക്കുന്നു ,സ്ത്രീപീഡനവും കൊള്ളയും കൊലയും പീഡനങ്ങളും അവസ്സാനിപ്പിക്കണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ ,അത് ദൈവ വിശ്വാസമാണ് ,നന്മക്കും തിന്മ ക്കും അതിന്‍റേതായ അളവില്‍ മരണശേഷം പ്രതിഫലവും ശിക്ഷയും ഉണ്ടെന്ന വിശ്വാസം
Subscribe to:
Post Comments (Atom)
.jpg)
No comments:
Post a Comment