"ക്ലാര" ഇന്നൊരു വീട്ടമ്മയാണ് ,രണ്ട് കുട്ടികളുടെ അമ്മ .ഒരു പാവം പിടിച്ച അമേരിക്കന്‍ മലയാളിയുടെ ഭാര്യ.പക്ഷെ ഞങ്ങളുടെ പ്രണയത്തിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല .രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും ഉറങ്ങുന്ന സമയത്ത് അവള്‍ വിലപിടിച്ച സമ്മാനങ്ങളുമായി ചാറ്റ് റൂമില്‍ പ്രത്യക്ഷപെടാറുണ്ടായിരുന്നു,
എയര്‍പോര്ട്ടില്‍നിന്നും പുറത്തേക്ക് കയ്യും വീശി ഓറഞ്ച് നിറമുള്ള സാരിയുമെടുത്ത് കുണുങ്ങി കുണുങ്ങി വരുന്ന അവളെ കണ്ടപ്പോള്‍ നെഞ്ചിടിപ്പ് കൂടി .ഓടി ചെന്ന്‍ കെട്ടി പിടിക്കാനാണ് തോന്നിയത്. അപ്പോഴേക്കും കാഴ്ചയില്‍ അഭിഭാഷകനെന്ന്‍ തോന്നിക്കുന്ന ഒരാള്‍ കൈ കൊടുത്ത് ബാഗ് കയ്യിലെടുത്ത് അവളെയും കൊണ്ട് നടന്നു ,കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് അവള് എന്നേ കണ്ടത് .അപ്പോഴേക്കും അവളെ വശീകരിക്കാന്‍ വേണ്ടി എന്‍റെ മുഖത്തിട്ട മേക്കപ്പുകള്‍ വിയര്‍പ്പില്‍ കുത്തിയൊലിക്കുന്നുണ്ടായിരുന്നു
"ഹായ് സുമേഷ് ,എന്തൊക്കെയുണ്ട് വിശേഷം ,"
"ഹായ് "സുഖമില്ലാത്ത ഒരു ഹായ് പറഞ്ഞു എന്നിട്ട് കൂടെയുള്ള വക്കീലിനെ നോക്കി.
"നിനക്കറിയില്ലേ ഇവിടെ ഈ തിരുവനന്തപുരത്തെ പ്രശസ്തനായ വക്കീലാ ഇദ്ദേഹം ADV .ശശിധരന്‍ ,ഞങ്ങളും ഫേസ്ബുക്ക് ഫ്രണ്ട്സാ,"
കാഴ്ചയില്‍ എന്നെക്കാളും സുമുഖന്‍ ഉയരവും കൊള്ളാം മനസ്സില്‍ ഉണ്ടാക്കിയ കൊട്ടാരങ്ങളില്‍ ജോക്കറിന്റെ ഒരു ചീട്ട് തെളിഞ്ഞു കാണുന്നു.
"എന്നാ പിന്നെ കാണാം ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ,രണ്ട് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടാവും സുമേഷിനെ ഞാന്‍ വിളിക്കാം,ഫോണ്‍ നമ്പര്‍ പഴയത് തന്നെയല്ലേ "
"അതേ" ഞാന്‍ തലയാട്ടി.പിന്നെ അവര്‍ ഒരുമിച്ച് കാറില്‍ കയറി പോയ് മറഞ്ഞു.നിരാശനായി റൂമിലേക്ക് തിരിച്ചു നടന്നു.ഫ്രിഡ്ജില്‍ കരുതിയിരുന്ന വിലകൂടിയ മദ്യകുപ്പികളിലോരണ്ണം പൊട്ടിച്ചു ബോധം കെടുവോളം മോന്തികുടിച്ചു.
രണ്ടു ദിവസത്തിനു ശേഷം അവളുടെ ഫോണ്‍ കോള്‍.,
"സുമേഷ് എത്രയും പെട്ടന്ന് "മസ്കറ്റ്ഹോട്ടലില്‍"' റൂം നമ്പര്‍ 176ല്‍ വരണം "
അടങ്ങാത്ത ദേഷ്യമുണ്ടെങ്കിലും പോയി ,റൂമിന്‍റെ കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോ അപ്സരസ്സ് പോലെ നേരിയ നൈറ്റിയും ധരിച്ച് അവളെന്‍റെ മുന്നില്‍,ഒരുക്കി വെച്ച ബെഡ്റൂമിലെ ടാബിളിന്റെ മേല്‍ രണ്ട് ഗ്ലാസുംപകുതിയിലധികം കുടിച്ചു തീര്‍ത്ത മദ്യകുപ്പിയും.
"രണ്ട് ദിവസം ശശിയേട്ടന്റെ കമ്പനി കിട്ടി,ഇഷ്ടന്‍മദ്യം കൈ കൊണ്ട് തൊടില്ല,ഇത് ഞാന്‍ കുടിച്ചു തിര്‍ത്തതാണ് " നാക്ക് കുഴഞ്ഞ് അവള്‍ പറയുമ്പോള്‍ ഉള്ളില്‍ സഹതാപം.എന്തിന് ഇവള്‍ സ്വയം നശിക്കുന്നു ,
"എനിക്ക് ഒരാളുടെ മാത്രം തടവറയില്‍ നില്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പറന്നു പറന്നു നടക്കണം "
"അപ്പൊ ക്ലാരെ നിന്‍റെ വിജയേട്ടനും കുട്ടികളും "
"ഞാന്‍ അവരെയൊക്കെ കുറച്ചു ദിവസത്തേക്ക് ഉപേക്ഷിച്ചു വന്നിരിക്കുകയാ നിന്നേ കാണാന്‍ "
"എന്നിട്ട് എന്നെയല്ലല്ലോ ആ വക്കിലിനെയല്ലേ ആദ്യം കണ്ടത് "
"അല്ലേലും ഈ ആണുങ്ങള്‍ എല്ലാം സ്വാര്‍ത്ഥന്‍മാരാ ,എനിക്ക് നിന്റെത് മാത്രമാവാനും കഴിയില്ല,എല്ലാവരേയും സന്തോഷിപ്പിക്കണം,അയാള്‍ക്ക് തിരക്കായിരുന്നു ,ഹൈകോടതിയില്‍ വരേ വാദിക്കുന്ന വക്കിലല്ലേ അയാള്‍ .പക്ഷെ നിന്നോട് എനിക്ക് അവരോടൊന്നും തോന്നാത്ത ഒരിഷ്ടമുണ്ട് "
പിന്നേ അവള്‍ ഒഴിച്ചു തന്ന മദ്യം കഴിച്ച് വര്‍ഷങ്ങളായി നാഭിയില്‍ അവള്‍ക്കായി കരുതിവെച്ച ചൂട് പകര്‍ന്നു കൊടുത്ത് തളര്‍ന്നുറങ്ങി ,രാവിലെ എഴുന്നേറ്റപ്പോള്‍ അവളെ കാണാനില്ല ,ഒരു കത്ത് ബെഡ് റൂം ലാമ്പിന്‍റെ താഴെ ,
"ഞാന്‍ പോകുന്നു ,നല്ല ഒരു രാത്രി എനിക്ക് സമ്മാനിച്ചതിന്നു നന്ദി,ഇനി എപ്പോഴെങ്കിലും കാണാം ".............................
No comments:
Post a Comment