Wednesday, 20 August 2014

സമീര്‍ ചിന്തകള്‍ : മുസ്തഫയുടെ പലായനം



നാട്ടിലെ പ്രമാണിയായ കുഞ്ഞാപ്പു ഹാജിയുടെ മകന്‍ ബുദ്ധിജീവി മുസ്തഫ ഒരു കത്ത് എഴുതി വെച്ച് നാട് വിട്ട് പോയി .
"ഈ പച്ചപ്പ് നിറഞ്ഞ മനോഹരമായ കേരളത്തില്‍ ബാപ്പയുടെതടക്കം ദുരിതമേ എനിക്കുണ്ടായിട്ടുള്ളൂ,എനിക്ക് വേണ്ടത് ആവിഷ്ക്കാര സ്വാതന്ത്രമാണ് , ,ഇനി ഞാന്‍ ഈ നശിച്ച കേരളത്തിലേക്ക് ഇല്ല "എന്നായിരുന്നു കത്തിലുണ്ടായിരുന്നത് ,
ഹാജിയാര്‍ കത്ത് ഉറക്കെ വായിച്ചതു കേട്ട് ബീവി ബീപാത്തു അലമുറയിട്ട് അകത്തേക്ക് ഓടി
"ഇന്‍റെ മുസ്തൂനെ എനിക്കിപ്പോ തന്നെ കാണണം,അല്ലെങ്കീ ഞമ്മള് ഇനി കഞ്ഞീന്‍റെ ബെളളം ഇറക്കൂല്ല " . ബീപാത്തു അപ്പോ തന്നെ ഗാന്ധിയാനായി നിരാഹാരം തുടങ്ങി
ഹാജിയാര്‍ ഉടനെ തന്നെ ഒരു അന്വേഷണ കമ്മീഷന് രൂപം നല്‍കി,കാര്യസ്ഥന്‍ മൊയ്തീനാണ് മേല്‍നോട്ടം,
സ്ഥലത്തെ പ്രധാന മഷിനോട്ടക്കാരന്‍ ജോത്സ്യന്‍ രുദ്രന്‍ പണിക്കര്‍ ഹാജിയാരുടെ സന്നിത്തിയില്‍ ഹാജരായി.മൂപ്പര്‍ വെറ്റിലയില്‍ മഷിയിട്ട് നോക്കി പറഞ്ഞു
"നിങ്ങടെ മകന്‍ മുസ്തു ഇപ്പോ മദ്രാസിലുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകികൊണ്ടിരിക്കുകയാണ് "
ഉടന്‍ തന്നെ തിരച്ചില്‍ അയല്‍ സംസ്ഥാനത്തേക്കു വ്യാപിപ്പിക്കാന്‍ കാര്യസ്ഥന്‍ മൊയ്തീന്‍ ഉത്തരവ് പുറപ്പെടുവിച്ചു ,എല്ലാ ദീര്‍ഘ ദൂര ട്രൈനിലും ബസ്സിലും എന്ന്‍ വേണ്ട എയര്‍ പോര്‍ട്ടുകളില്‍ വരേ തിരച്ചിലോട് തിരച്ചില്‍ ,
മുസ്തഫയുടെ പൊടിപോലും കാണാനില്ല,
"ഇനി ഓന് ഗല്‍ഫിലേക്കേങാനും വണ്ടി കേറീട്ടുണ്ടാവ്വോ " ഹാജിയാരുടെ ചെലവില്‍ ചുളുവില്‍ ഗള്‍ഫ് കാണാനുള്ള മൊയിതീന്‍റെ മോഹം മൂപ്പര്‍ അങ്ങനെ അറിയിച്ചു ..
"ഓനേ തെരഞ്ഞ് പിടിച്ച് കൊണ്ട് ബരുന്നോന് ഞമ്മള് പത്ത് സെന്‍റ് ഭൂമീം പൊര ബെക്കാനുള്ള കായീം തരാം " പുത്ര സ്നേഹം ഹാജിയാരെകൊണ്ട് അങ്ങനെ ഒന്ന്‍ പറയിപ്പിച്ചു, ഇതും കൂടി കേട്ടപ്പോ നാട്ടാരും വീട്ടാരും ഹാജിയാരുടെ പണിക്കാരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
അവസ്സാനം തൊട്ടടുത്ത അങ്ങാടിയിലൂടെ നടന്നു പോകുന്ന മുസ്തഫയെ മീന്‍ക്കാരന്‍ കൊമ്പന്‍ ഹംസയ്ക്ക് കിട്ടി, കൂടെ പ്രൈസ് മണിയും ഭൂമിയും
വണ്ടിയില്‍ നാട് വിടാന്‍ പൈസ ഇല്ലാത്തത് കൊണ്ട് ഇഷ്ടന്‍ നടന്നാണ് നാട് വിട്ടത് പോലും

No comments:

Post a Comment