ബാപ്പുട്ടിക്ക ഒരു പാവം പച്ചക്കറി കച്ചവടക്കാരനാ.ഒരു കൊച്ചു ഗ്രാമത്തിലാണ് മൂപ്പര്ടെ കട.വലിയ ജാഡയോന്നു മില്ലാത്ത ചെറിയ കടയാണ് .കൂടുതല്‍ സാധനങ്ങള്‍ മൂപ്പര് കൊണ്ട് വെക്കാറില്ല.അതിനുള്ള കച്ചവടമേ ഉള്ളൂ .
ഒരു ദിവസം നാട്ടിലെ പ്രമാണിയായ കുഞ്ഞാപ്പു ബാപ്പുട്ടികയുടെ കടയില്‍ വന്നു "ബാപ്പുട്ടിക്കാ കുംബ്ലങ്ങായുണ്ടോ "എന്ന് ചോദിച്ചു."ഇല്ല മോനേ" ഉടനെതന്നെ മറുപടിയും വന്നു .കുഞ്ഞാപ്പു ടൌണിലേക്ക് വണ്ടി കേറി,കുറച്ചു കഴിഞ്ഞപ്പോ താ വരുന്നു ഉണ്ണിയേട്ടന് അതേ ചോദ്യം അതേ ഉത്തരവും " കുംബ്ലങ്ങായുണ്ടോ " "ഇല്ല മോനേ" .അന്ന് പത്തിലതികം പേര് കുമ്പളം ചോദിച്ച് വന്നപ്പോള്‍ ഇക്കയുടെ മനസ്സില്‍ സന്തോഷം. ,മൂപ്പര് അന്ന് ബീവിയോട് അത് പങ്കുവെച്ചു "എടീ ഇപ്പ കുമ്പളത്തിന് വല്യ ഡിമാന്റാ നാളെ കുറച്ചു കുംബളം മേടിക്കണം ഇന്നെന്നേ പത്തു പേരാ കുംബളം കിട്ടാതെ പോയത് "
പിറ്റേ ദിവസം ആദി രാവിലെ ബാപ്പുട്ടിക്ക ചന്തയില്‍ പോയി കുറേ കുംബളം വാങ്ങി കൊണ്ട് വന്നു .കട നീറച്ചും കുംബളം .അന്ന് ഒരാളും കടയിലേക്ക് സാധനം വാങ്ങാന്‍ വന്നില്ല.പിറ്റേദിവസം വന്നവര്‍ക്കെല്ലാം ഇക്കാ കുംബളം വെച്ചു നീട്ടി ആര്‍ക്കും വേണ്ട .ദിവസങ്ങള്‍ പിന്നിട്ടു ,കുംബളം കേടു വരാന്‍ തുടങ്ങി .കേടുവന്ന ഭാഗം മൂപ്പര് കത്തികൊണ്ട് ചെത്തി എല്ലാവരും കാണുന്നരീതിയില്‍ വെച്ചു ,എന്നിട്ടും ആര്‍ക്കും വേണ്ട ,കുംബളം പോയിട്ടില്ലങ്കില്‍ വലിയ നഷ്ടം തന്നെ നേരിടും.മൂപ്പര് പല പള്ളികളിലേക്കും അബലത്തിലേക്കും നേര്‍ച്ച നേര്‍ന്നു കുംബളം ഒന്ന് വിറ്റ് പോവാന്‍
അവസ്സാനം കുംബളം ചീഞ്ഞ മണം കടയാകേ പരന്നു .ആളുകള്‍ ഓരോന്ന് ചോദിച്ച് തുടങ്ങിയപ്പോ ഗതികെ ട്ട് ഇക്കാ എല്ലാംകൂടി കടയുടെ അടുത്ത്തന്നെ മുനിസിപ്പാലിറ്റിക്കാര് വെച്ച ട്രമ്മില്‍ കൊണ്ട് തട്ടി. .കുഴപ്പമില്ലാത്ത നഷ്ടം "ഇമ്മാതിരി ചതിഅടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല " ഇക്കാ പിറു പിറുത്ത് കടയില്‍ വന്നപ്പോ വള്ളിനിക്കറുമിട്ട് അയലത്തെ രാമൂന്റെ ചെക്കന് "എന്താ അനക്ക് മേണ്ടത് "ഒന്ന് കനപ്പിച്ചൊരു ചോദ്യം ,"ഇക്കാ എനിക്കൊരു ഒരു കുംബളം ". ഉള്ളില്‍ തിളച്ചു മറിയുന്ന ദേശ്യം നിയത്രണം വിട്ട് പുറത്തു വന്നു "ഫ്പ ഹമ്കെ അനക്ക് കുംബളം പോ അഭിടന്ന് ,ഇന്റെ കണ്മുബീ കാണാര്ത് അന്നേ " കാര്യം പിടികിട്ടാത്തെ ചെക്കന് ഓരോട്ടം വെച്ചു കൊടുത്തു ടൌണിലേക്ക് .......................
.jpg)
സമീര്‍ അല്പംകൂടി സമയം എടുത്ത് എഴുതൂ , എഴുതി എഴുതി തെളിയട്ടെ ..... ആശംസകള്‍
ReplyDeleteനന്ദി,ഞാന്‍ തുടക്കക്കാരനാ,
Deleteമിനിക്കഥ കൊള്ളാം.
ReplyDelete